ഇത് കണ്ണൂരില്‍ മാത്രം നടക്കുന്ന കാര്യമല്ല, മുസ്ലിം പാരമ്പര്യത്തിന്റെ ഭാഗം; അപരിചിതമായ സംസ്‌കാരങ്ങള്‍ മോശം രീതിയാണെന്ന് നടി സ്ഥാപിച്ച് എടുക്കുന്നു; നിഖിലക്ക് എതിരെ മീഡിയ വണ്‍

കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെ കുറിച്ച് നടി നിഖില വിമല്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്ഥഭതയിലുള്ള മീഡിയ വണ്‍ ചാനല്‍. കണ്ണൂരില്‍ മാത്രം നടക്കുന്ന കാര്യമല്ല, മുസ്ലിം പാരമ്പര്യത്തിന്റെ ഭാഗമാണിതെന്ന് ചാനല്‍ ന്യായീകരിക്കുന്നു. കല്ല്യാണത്തില്‍ മാത്രമല്ല, പള്ളിയിലും ഇങ്ങനെയൊക്കെ തന്നെയാണ്. ആണും പെണ്ണും ഇടകലര്‍ന്ന് ഇരിക്കാറില്ല. രണ്ടും പേരും രണ്ടു സ്ഥലത്താണ് ഇരിക്കാറുള്ളത്. ചാനലിന്റെ നിലപാട് പറയുന്ന ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിലാണ് നിഖിലയുടെ വിമര്‍ശനങ്ങളെ ചാനല്‍ തുറന്ന് എതിര്‍ക്കുന്നത്.

മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട് എല്ലാത്തിനെയും പ്രശ്‌നവത്കരിച്ച് കാണുന്ന ഒരു സംസ്‌കാരം നിലനില്‍ക്കുന്നുണ്ട്. അത് കൂടിയാണ് നിഖില പറഞ്ഞത് ഇത്ര വിവാദമാകാന്‍ കാരണം. ഒരു ഭാഗത്ത് മുസ്ലിം സംരക്ഷണ ആങ്ങളമാര്‍ നിഖിലക്കെതിരെയും പുരോഗമന അമ്മാവന്‍മാര്‍ മുസ്ലിമിനെതിരെയും സംസാരിച്ചു തുടങ്ങി.

സ്ത്രീവിവേചനമല്ല കല്ല്യാണവേദികളില്‍ നടക്കുന്നത്. സ്ത്രീകളെ കയറ്റാതിരുന്നാല്‍ മാത്രമാണ് പ്രശ്‌നമാകുകയെന്നും മീഡിയ വണ്‍ പറയുന്നു. നിഖിലയ്ക്ക് അപരിചിതമായ സംസ്‌കാരങ്ങളും കാര്യങ്ങളും മോശം രീതിയാണെന്ന് നടി സ്ഥാപിച്ച് എടുക്കുകയാണ്. ഭക്ഷണം കഴിക്കുന്നത് ചോയിസുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടിയാണ്. പുരുഷന്‍മാരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് പുരോഗമനപരം, സ്ത്രീകള്‍ ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുന്നത് പിന്തിരിപ്പത്തരം എന്നു പറയുന്നത് ശരിയല്ല. ഇതിനെ നടി പരിഹസിച്ചത് ശരിയല്ലെന്നും മീഡിയ വണ്‍ പറയുന്നു.

മുസ്ലിം സ്ത്രീകളെ നിരന്തരം പ്രശ്‌നവത്കരിക്കുക, പരിഹസിക്കുക, അതിനെ പൈശാചികവത്കരിക്കുക തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നത്. ‘അയല്‍വാശി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നിഖില മുസ്ലിം വിവാഹങ്ങളിലെ വിവേചനത്തെ കുറിച്ച് സംസാരിച്ചത്. ”നാട്ടിലെ കല്യാണത്തെ കുറിച്ചോര്‍ക്കുമ്പോള്‍ തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ് മനസില്‍ വരിക. കോളജ് കാലഘട്ടത്തിലാണ് മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്.’
കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുക. ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യുന്നതും. വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കുമെന്നാണ് നിഖില പറഞ്ഞത്.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍