മാധ്യമങ്ങള്‍ സമ്മര്‍ദത്തിന് വഴങ്ങി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സമീപനം തിരുത്തണമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങി മാധ്യമങ്ങള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദത്തിന് മാധ്യപ്രവര്‍ത്തകരും വിധേയരാകുന്നു. ബ്രേക്ക് ചെയ്യുന്നതിനായി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് മാധ്യമങ്ങള്‍ തയാറാകേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.
കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ മാധ്യമ അവാര്‍ഡുകളുടെ വിതരണം, കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2023-മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള പുരസ്‌കാര വിതരണം, 2022-ലെ ഭരണഭാഷാ സേവന, സാഹിത്യ പുരസ്‌കാര വിതരണം എന്നിവയും സ്പീക്കര്‍ നിര്‍വഹിച്ചു.
Read more
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജിയര്‍ കോഴ്സ് റാങ്ക് ജേതാക്കള്‍ക്കുള്ള അനുമോദനവും വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സ്പീക്കര്‍ ചടങ്ങില്‍ നിര്‍വഹിച്ചു. മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ പി മോഹനന്‍ എം എല്‍ എ, നിയമസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് ഷാജി സി ബേബി, കെ ലാംസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എം എസ് വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.