സുപ്രീംകോടതി നിര്‍ദേശാനുസരണം ‘മീഡിയവണ്‍’ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കി. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം 10 വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കിയത്. നാലാഴ്ചക്കകം ലൈസന്‍സ് പുതുക്കി നല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണിത്. ഏപ്രില്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്.
മീഡിയവണ്ണിന്റെ ലൈസന്‍സ് സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് 2021ലാണ് കേന്ദ്രം വിസമ്മതിച്ചത്. ഇതിനു പിന്നാലെ, 2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മീഡിയവണിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈകോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ചാനലിന്റെ വിലക്ക് സുപ്രീംകോടതി ച്ഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് നീക്കിയത്.