Connect with us

KERALA

മുംബൈയിലെ കര്‍ഷകര്‍ക്ക് സമരത്തിന്റെ ‘കനല്‍ ഒരു ഇത്തിരി ഇട്ട് നല്‍കിയത് കരിവള്ളൂരുകാരന്‍; വിജു കൃഷ്ണന്‍ സമരങ്ങളുടെ അമരക്കാരനായത് മാതാവിന്റെ ഒറ്റ വാക്കില്‍

, 2:24 pm

കോളെജ് അധ്യാപക ജോലി രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങാനുറച്ച മകനോട് അമ്മ ഒറ്റ കാര്യമേ പറഞ്ഞുള്ളൂ;  ”നീ എ.കെ.ജിയെ പോലെയാകണം” ഇന്ന് ആ മകന്‍ ഇന്ത്യ കണ്ട ഐതിഹാസിക സമരങ്ങളിലൊന്നിന്റെ അമരക്കാരനാണ്. മഹാരാഷ്ട്രയില്‍ പൊള്ളുന്ന വേനലിലും തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി വിജയം നേടിയ കര്‍ഷകരെ മുന്നില്‍ നിന്ന് നയിച്ച വിജു കൃഷ്ണന്‍. വിണ്ടുകീറിയ പാദങ്ങളും അടിയുച്ച മനസുമായി സമരപാതകള്‍ താണ്ടിയ പാവപ്പെട്ട കര്‍ഷകന്റെ പടത്തലവനാണ് ഈ കരിവള്ളൂര്‍കാരന്‍.

കണ്ണൂരിലെ വിപ്ലവഭൂമിയായ രിന്റെ കരുത്തുമായാണ് വിജു ജെ.എന്‍.യു സര്‍വകലാശാലയില്‍ പഠിക്കാനെത്തിയത്. എസ്. എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ വിജു സെന്റ് ജോസഫ് കോളെജിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയായി ചുമതലയേറ്റു. തന്റെ കര്‍മ മേഖല അധ്യാപനമല്ലെന്ന് തിരിച്ചറിഞ്ഞ വിജു ജോലി ഉപേക്ഷിച്ച് കര്‍ഷകരുടെ ശബ്ദമായി മാറി. നിരവധി കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് ശക്തി പകര്‍ന്ന വിജു ഇപ്പോള്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ ജോയിന്റ് സെക്രട്ടറിയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമാണ്.

മഹാരാഷ്ട്രയില്‍ മാത്രമല്ല, രാജസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമെല്ലാം നിരവധി അവകാശ പോരാട്ടങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു വിജു. 2009 മുതല്‍ കര്‍ഷക പോരാട്ടങ്ങളുടെ മുന്‍നിരക്കാരനായ അദ്ദേഹം 2016 ഓഗസ്റ്റ് 15ന് നടന്ന ചരിത്ര സമരത്തില്‍ ജിഗ്നേഷ് മേവാനിക്കൊപ്പം സമരക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. 2016 നവംബറില്‍ തമിഴ്‌നാട് വിരുദനഗറില്‍ ആരംഭിച്ച കിസാന്‍ സഭയുടെ കിസാന്‍ സംഘര്‍ഷ് ജാഥയുടെ അമരത്തും വിജു കൃഷ്ണന്‍ ഉണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ വര്‍ഗസമരവിജയം അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് കരുത്ത് പകരുന്ന ഒന്നാണ്. ആത്മഹത്യയല്ല, സമരമാണ് മാര്‍ഗമെന്ന മുദ്രാവാക്യവുമായാണ് ഓരോ കര്‍ഷകപോരാളിയും സമരമുഖത്തേക്കെത്തിയത്. ഭരണകൂടത്തിന്റെ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ ബിജുവും കൂട്ടരും ഉറച്ച ശബ്ദമായി. ഓരോ കനലിനും അഗ്നിയായി ആളിപ്പടരാനാവുമെന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിലെ സമരവിജയം.

Don’t Miss

YOUR HEALTH4 mins ago

‘വെറുമൊരു ജലദോഷമല്ലേ…കാര്യമാക്കിയില്ല’; യുവതിക്ക് നഷ്ടമായത് കൈകളും കാലുകളും

ചെറിയ ഒരു ജലദോഷം വന്നാല്‍ അത്ര കാര്യമായെടുക്കാതെ അവഗണിച്ചു കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അതൊന്നും നിസാരമായി കാണരുതെന്ന് തെളിയിക്കുന്നതാണ്‌ അമേരിക്കകാരിയായ ടിഫാനി കിങിയുടെ അനുഭവ കഥ. ചെറിയ...

KERALA6 mins ago

‘വയല്‍കിളി’കളെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ ‘നാടിന് കാവല്‍; കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി

വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സിപിഎം കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ‘നാടിന് കാവല്‍’ സമരം...

FOOTBALL17 mins ago

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പൂതി നടക്കില്ല: തുറന്നടിച്ച് ഇതിഹാസ താരം

റയല്‍ മാഡ്രിഡില്‍ നിന്നും വെയില്‍സ് താരം ഗെരത് ബെയിലിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നീക്കം വെറുതെയാണെന്ന് വെയില്‍സ് പരിശീലകനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവുമായിരുന്ന റ്യാന്‍ ഗിഗ്‌സ്....

KERALA18 mins ago

ജയിലില്‍ പെണ്‍കുട്ടിയുമായി ആകാശ് തില്ലങ്കേരിയുടെ കൂടിക്കാഴ്ച്ച ചട്ടങ്ങള്‍ മറികടന്ന്‌; അന്വേഷണത്തിന് ഉത്തരവ്

ജയില്‍ ചട്ടങ്ങള്‍ മറികടന്ന ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക്‌ പെണ്‍കുട്ടിയുമായി 12 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍...

CRICKET23 mins ago

ബാംഗ്ലൂരിന് പണികൊടുത്ത് കോഹ്‌ലി ; ക്ലബ്ബിന് നഷ്ടം 11 കോടി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാരണം റോയല്‍ ചലഞ്ചേഴ്‌സിന് നഷ്ടം 11 കോടി രൂപ. പ്രമുഖ വെബ്സൈറ്റായ ഗോഐബിപോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്ന് കോഹ്‌ലി പിന്മാറുകയായിരുന്നു....

INTERVIEW36 mins ago

പുരസ്‌കാരം എന്നാല്‍ സിനിമയ്ക്ക് തിയേറ്ററില്‍ ഗുണമൊന്നുമില്ല: സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം

അനീഷ് മാത്യു ഇന്ത്യയിലെ സിനിമാ സദസ്സുകളില്‍ മുഴുവന്‍ ചര്‍ച്ചയായ ഒന്നാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്. ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്നായിരുന്നു പേരെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ...

AUTOMOBILE1 hour ago

ഓഫ് റോഡ് റൈഡില്‍ എന്‍ഫീല്‍ഡ് പുലിക്കുട്ടിക്ക് ‘ശ്വാസംമുട്ടി’; കയറ്റത്തില്‍ കിടന്ന് നട്ടം തിരിയുന്ന ഹിമാലയന്റെ വീഡിയോ വൈറല്‍

റോയല്‍ എന്‍ഫീല്‍ഡെന്നാല്‍ ആരാധകര്‍ക്ക് ബുള്ളറ്റാണ്. അതിപ്പോള്‍ 350 സിസി ക്ലാസിക്കായാലും സിസി കൂടിയ തണ്ടര്‍ബേര്‍ഡായാലും ബുള്ളറ്റ് എന്ന ഒറ്റപ്പേരില്‍ ഒതുങ്ങും. ബുള്ളറ്റ് എന്ന ലേബലില്‍ നിന്ന് മാറി...

NATIONAL1 hour ago

‘ഒരു വ്യക്തിയുടെ ബുദ്ധിശൂന്യത കാരണം ജീവന്‍ നഷ്ടമായവരെ ഞങ്ങള്‍ ഓര്‍ക്കുന്നു’; നോട്ടു നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ മോദിക്കതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം

നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ട്വിറ്ററിലാണ് കോണ്‍ഗ്രസ് മോദിയെ പരിഹസിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ചരിത്രത്തിലെ...

CRICKET1 hour ago

പരിക്ക്: റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്; പകരം പുതിയ താരം

പരിക്കിനെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം നഥാന്‍ കൗള്‍ട്ടര്‍ ഐപിഎല്‍ 11ാം എഡിഷനില്‍ കളിക്കില്ല. പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൊറെ ആന്‍ഡേഴ്‌സണെ ബെംഗളൂരു ടീമിലെത്തിച്ചു. ഇതുസംബന്ധിച്ച്...

CRICKET1 hour ago

14 സിക്‌സും 4 ഫോറും, 20 പന്തില്‍ നൂറടിച്ച് സാഹയുടെ ഗര്‍ജനം!

ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത വെടിക്കെട്ട് സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. കേവലം 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് ക്ലബ് ക്രിക്കറ്റില്‍...