സരിനുമായുള്ള കൂടിക്കാഴ്ച, സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി ഷാനിബ്; ഇനി എൽഡിഎഫിന് വേണ്ടി വോട്ട് തേടും

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി മുൻ യൂത്ത് കോൺഗ്രസ് നേതാവ് എകെ ഷാനിബ്. എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എകെ ഷാനിബ് മത്സരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. കോൺഗ്രസ് വിട്ടു വന്ന ഷാനിബ് ഇന്ന് നാമനിർദ്ദേശ പത്രിക നൽകാമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ ഇനി സരിന് വേണ്ടി വോട്ട് തേടുമെന്ന് ഷാനിബ് വ്യക്തമാക്കി.

‘വോട്ടുകൾ ഭിന്നിക്കരുതെന്ന നിലപാടുണ്ട്. സരിൻ തിരഞ്ഞെടുപ്പിനിറങ്ങിയതിന് ശേഷം വലിയ ആവേശമുണ്ടായിട്ടുണ്ട്. മതേതര ജനാധിപത്യ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള നിലപാടെടുക്കണമെന്നാണ് നേതാക്കൾ പറഞ്ഞത്. കൃഷ്ണകുമാർ സ്ഥാനാർത്ഥിയായതിൽ ബിജെപിക്കകത്ത് വലിയ ഭിന്നതയുണ്ടായിട്ടുണ്ട്. കോൺഗ്രസിൽ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഈ വോട്ടുകൾ സരിന് ലഭിക്കും. സരിൻ വിജയിക്കും’- ഷാനിബ് പറഞ്ഞു. വോട്ടർമാരെ നേരിട്ട് കാണുമെന്നും വീടുകളിൽ പോയി വോട്ട് ചോദിക്കുമെന്നും ഷാനിബ് കൂട്ടിച്ചേർത്തു.

നേരത്തെ ഒരു കാരണവശാലും സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറില്ലെന്ന് ഷാനിബ് പറഞ്ഞിരുന്നു. എന്നാൽ നാമനിർദേശം നൽകരുതെന്നും നേരിട്ട് വന്ന് കാണാൻ താൽപര്യമുണ്ടെന്നും സരിൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാനിബും സരിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും വാർത്ത സമ്മേളനം നടത്തി ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ഷാനിബ് കോൺഗ്രസ് വിട്ടത്.

Latest Stories

കലൂർ സ്റ്റേഡിയത്തെ നിശബ്ദമാക്കിയ പകരക്കാരൻ; കേരള ബ്ലാസ്റ്റേഴ്സിന് ഹോം മത്സരത്തിൽ തോൽവി

'ഇനി ഗർഭവും റോബോട്ടുകൾ വഹിക്കും'; അറിയാം ഇലോൺ മസ്കകിൻ്റെ 'പ്രെഗ്നൻസി' റോബോട്ടുകളെപ്പറ്റി

ഇന്നസെന്റ് മരിച്ചതിന് ശേഷം കറുപ്പ് വ്സ്ത്രം മാത്രമേ ധരിച്ചിട്ടുള്ളു, അദ്ദേഹം ഇല്ലാത്ത ഒന്നരവർഷം ഒന്നര യുഗമായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്: ആലീസ്

'നമ്മൾ വിചാരിച്ചാൽ തെറ്റിദ്ധരിപ്പിക്കാവുന്ന ആളല്ല മുഖ്യമന്ത്രി'; തോമസ് കെ.തോമസിന്റെ വാദം അടിസ്ഥാനരഹിതമെന്ന് ആന്റണി രാജു

'പ്രചാരണത്തിന് പ്ലാസ്റ്റിക് ഫ്ലക്സ്, എൽഡിഎഫ് ചട്ടം ലംഘിച്ചു'; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

ചാടിപ്പോയി ശിവസേനയിലെത്തിയ കോണ്‍ഗ്രസുകാരന്റെ അങ്കം; വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

'ഇറച്ചിക്കടയുടെ മുന്നിൽ പട്ടികൾ നില്‍ക്കുന്ന പോലെ'; മാധ്യമങ്ങളെ വീണ്ടും അധിക്ഷേപിച്ച് എൻഎൻ കൃഷ്‌ണദാസ്

അത് ബോര്‍ ആവില്ലേ.. എന്തിനാണ് അതെന്ന് ഞാന്‍ ചോദിച്ചു, സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ എനിക്ക് പിആര്‍ വേണ്ട: സായ് പല്ലവി

ആക്രമിക്കാൻ വന്ന നായ്ക്കളെ കല്ലെറിഞ്ഞു; ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും