മീടൂ ആരോപണം: മലപ്പുറത്ത് സി.പി.എം നഗരസഭാംഗം രാജിവെയ്ക്കും

മീടൂ ആരോപണത്തെ തുടര്‍ന്ന് മലപ്പുറത്ത് സിപിഎം നഗരസഭാംഗം രാജി വയ്ക്കാനൊരുങ്ങുന്നു. മലപ്പുറം നഗരസഭാംഗവും അധ്യാപകനും ആയിരുന്ന കെ വി ശശികുമാറാണ് രാജി വയ്ക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഉന്നയിച്ച മീടൂ ആരോപണത്തിന് പിന്നാലെയാണ് പാര്‍ട്ടി യോഗത്തില്‍ രാജി ആവശ്യപ്പെട്ടത്. രാജിക്കത്ത് നഗരസഭാ സെക്രട്ടറിയ്ക്ക് പോസ്റ്റലായി അയക്കും.

കഴിഞ്ഞ മാര്‍ച്ചിലാണ് അധ്യാപകനായിരുന്ന ശശികുമാര്‍ വിരമിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിന്റെ തുടര്‍ച്ചയായി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. ആരോപണത്തിന് പിന്നാലെ താന്‍ രാജി വച്ച് ഒഴിയാന്‍ തയ്യാറാണെന്ന് ശശികുമാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ വച്ച് രാജി ആവശ്യപ്പെട്ടു. 11-ാം വാര്‍ഡ് മൂന്നാംപടിയില്‍ നിന്നുളള നഗരസഭാംഗമാണ് ശശികുമാര്‍. തുടര്‍ച്ചയായി മുന്ന് തവണ സിപിഎം അംഗമായി മലപ്പുറം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Latest Stories

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ

എന്തായാലും പോകുവല്ലേ നീ ഇതാ പിടിച്ചോ ഒരു ഫ്ലയിങ് കിസ്, ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ സ്ലെഡ്ജിങ് ഉത്സവത്തിന് തുടക്കം; കോഹ്‌ലി ഉൾപ്പെടുന്ന വീഡിയോ വൈറൽ

വിരാട് കോഹ്‌ലിയുടെ കൈയിൽ ബാറ്റ് തന്നെ അല്ലെ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്; സഞ്ജുവിന് അവസരം നൽകണമെന്ന് ആരാധകർ