ആദിവാസി മേഖലയിലെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് പരീക്ഷണം; പട്ടിക വര്‍ഗ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആര്‍ കേളു

വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് നടത്തിയ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്. ആരോഗ്യ പരീക്ഷണത്തിനെത്തിയ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ഏജന്‍സിയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് ഇവിടെ ഏജന്‍സി മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കം നടത്തിയത്.

പട്ടികവര്‍ഗ്ഗ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉന്നതിയില്‍ സംഘം എത്തിയത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പട്ടികവര്‍ഗ്ഗ വകുപ്പിന്റെ നടപടി. അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം ആദിവാസി മേഖലയില്‍ നടത്തരുതെന്ന് ടിഡിഒ പറഞ്ഞിരുന്നുവെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. ഈ വിലക്കിനെ മറികടന്നാണ് പരീക്ഷണം നടന്നത്. ഏത് പഠനമാണ് നടത്തുന്നത് എന്നതില്‍ പട്ടികവര്‍ഗ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറും സംഭവത്തില്‍ വിശദ അന്വേഷണം നടത്തും. ഡിഎംഒ തലത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. അതേസമയം വിദ്യാര്‍ത്ഥികള്‍ വളരെ പോസിറ്റീവായാണ് ഈ പ്രൊജക്ട് ചെയ്തതെന്ന് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ് പ്രതികരിച്ചു. ഡാറ്റ ശേഖരിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ സ്മാര്‍ട്ട് റിംഗുകള്‍ വിതരണം ചെയ്തിട്ടില്ലെന്നും കോളജ് വിശദീകരിച്ചു.

Latest Stories

മാപ്പ് പറയില്ല, നിലപാട് തിരുത്തുന്നുമില്ല, വിട്ടുവീഴ്ചയില്ലാതെ മുരളി ഗോപി; അന്നും ഇന്നും മീശ പിരിച്ച് വിജയ്, ഖേദത്തില്‍ മുങ്ങി മോഹന്‍ലാലും പൃഥ്വിരാജും

വീണ്ടും മോദിയെ പുകഴ്ത്തി തരൂർ; 'വാക്സിൻ നയം ഇന്ത്യയെ ലോകനേതൃ പദവിയിലേക്ക് ഉയർത്തി', കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ലേഖനം

CSK UPDATES: ലേലം കഴിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ചതിന്റെ വിപരീതമാണ് ഇപ്പോൾ നടക്കുന്നത്, സഹതാരത്തെ കുറ്റപ്പെടുത്തി ഋതുരാജ് ഗെയ്ക്വാദ്; തോൽവിക്ക് പ്രധാന കാരണമായി പറയുന്നത് ആ കാര്യം

എംഡിഎംഎയുമായി എത്തിയ സിനിമ അസിസ്റ്റന്റ് ഡയറക്ടറെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

IPL 2025: എന്തുകൊണ്ട് ധോണി വൈകി ബാറ്റ് ചെയ്യുന്നത്, ആ കാരണം മനസിലാക്കി അയാളെ ട്രോളുക: സ്റ്റീഫൻ ഫ്ലെമിംഗ്

റീ എഡിറ്റഡ് എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍ കട്ട് ചെയ്യും, വില്ലന്റെ പേരും മാറും

IPL 2025: മത്സരത്തിന്റെ പകുതി ആയപ്പോൾ തോറ്റെന്ന് കരുതി, അവസാനം രക്ഷകനായത് അവന്മാരാണ്: റിയാൻ പരാഗ്

'ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയും'; ഭീഷണി മുഴക്കി ട്രംപ്

IPL 2025: നിതീഷ് അല്ലായിരുന്നു അവനായിരുന്നു മാൻ ഓഫ് ദി മാച്ച് അവാർഡ് കൊടുക്കേണ്ടത്, ആ മികവിന്....; തുറന്നടിച്ച് സുരേഷ് റെയ്ന

ഭൂനികുതിയും കോടതി ഫീസുകളും അടക്കമുള്ളവ വർധിക്കും; ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ