സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വേണ്ട ഹാജരിന്റെ പരിധി, വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി ഉള്‍പ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്. 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനം. സര്‍വ്വകലാശാലാ നിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ വരുത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.
ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ കണക്കിലെടുത്ത് എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷന്‍ ശിപാര്‍ശ നല്‍കിയിരുന്നു. വിദ്യാര്‍ഥി യൂണിയന്റെ ആവശ്യ പ്രകാരമാണ് കുസാറ്റില്‍ അവധി നല്‍കാന്‍ തീരുമാനിച്ചത്. ആര്‍ത്തവ സമയത്തു വിദ്യാര്‍ഥിനികള്‍ അനുഭവിക്കുന്ന മാനസിക,ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കുന്നത്. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75% ഹാജരാണ് വേണ്ടത്. എന്നാല്‍ വിദ്യാര്‍ഥിനികള്‍ക്ക് 73% ഹാജര്‍ മതി എന്ന ഭേദഗതിയാണ് കുസാറ്റില്‍ കൊണ്ടു വന്നത്.