കോതമംഗലം ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസ കൊലകേസിൽ പ്രതി രഖിലിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം ലഭിച്ചിരുന്നു. രഖിലിന് പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്.
മാനസയെ കൊല്ലാൻ ഉപയോഗിച്ച തരം തോക്ക് ഉപയോഗിച്ചാണ് പരിശീലനം. പ്രതികളുടെ ഫോണിൽ നിന്നാണ് പൊലീസിന് ഈ ദൃശ്യങ്ങൾ ലഭിച്ചത്.
ടാക്സി ഡ്രൈവറായ മനേഷ് കുമാറാണ് പരിശീലനം നൽകിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. 7.62 എംഎം പിസ്റ്റൾ ഉപയോഗിച്ച് എങ്ങനെയാണ് ബുള്ളറ്റ് ലോഡ് ചെയ്യേണ്ടത്, ട്രിഗർ വലിക്കേണ്ടത് തുടങ്ങി എല്ലാ വിവരങ്ങളും രഖിലിന് പറഞ്ഞുകൊടുത്ത് പഠിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
രഖിലിന് തോക്ക് നൽകിയ സോനുകുമാർ മോദി, മനേഷ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. 20 ഓളം തോക്കുകൾ ഇത്തരത്തിൽ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
ബീഹാറിൽ നിന്നും അറസ്റ്റിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും. വിമാനമാർഗം വഴി വൈകുന്നേരം ആറോടെ ഇരുവരേയും കൊച്ചിയിൽ എത്തിക്കുമെന്നാണ് വിവരം. ഇന്നലെയാണ് ഇരുവരും അറസ്റ്റിലായത്.