വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്; കപ്പലിൽ രണ്ടായിരം കണ്ടെയ്നറുകൾ, കമ്മീഷനിംഗ് ഉടൻ

വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പെന്ന് റിപ്പോർട്ട്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയാണ് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്. ഇനി ആറ് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്. അധികം വൈകാതെ കമ്മീഷനിംഗ് നടത്തുമെന്നാണ് സൂചന.

രണ്ടായിരം കണ്ടെയ്നറുകളുമായാണ് കപ്പൽ എത്തുന്നത്. ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക.

എയർ ട്രാഫിക് കണ്ട്രോൾ മാതൃകയിലാണ് വിഴിഞ്ഞത്തെ ഓട്ടോമാറ്റിക്ക് നാവിഗേഷൻ സെന്റർ. സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവർത്തനവുമെല്ലാം ഇതിൽ സജ്ജമാണ്. വ്യാഴാഴ്ച വിഴിഞ്ഞം തീരത്തെത്തുന്ന കപ്പലിന് വെള്ളിയാഴ്ച ആഘോഷമായ വരവെൽപ്പ് നൽകും. ഇനി വരുന്ന രണ്ട് മാസവും ലോകോത്തര കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോകും.

അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി വായ്പയെടുക്കാൻ തീരുമാനമായിരുന്നു. 2100 കോടി രൂപ നബാർഡിൽ നിന്ന് വായ്പയെടുക്കാനാണ് തുറമുഖ വകുപ്പിൽ ധാരണയായത്. വായ്പയ്ക്കുള്ള അനുമതി നേരത്തെ മന്ത്രിസഭായോഗം നൽകിയിരുന്നു. 8.4% ആണ് പലിശനിരക്ക്. ഹെഡ് കോയിൽ നിന്ന് വായ്പ കൊടുക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും പലിശ നിരക്ക് കുറവായതിനാൽ നബാർഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഇനി മൊത്തം വേണ്ടത് 2995 കോടി രൂപയിലധികമാണ്.

Latest Stories

'ഇന്ത്യ വീണു'; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

മനാഫിനെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ്, അപകീർത്തിപ്പെടുത്തുന്നത് ഒന്നുമില്ലെന്ന് കണ്ടെത്തൽ; യൂട്യൂബർമാർക്കെതിരെ കേസെടുക്കും

പുതുപ്പള്ളി സാധുവിനായി തിരച്ചിൽ പുനരാരംഭിച്ചു; ആന അവശ നിലയിൽ എന്ന് കണക്കുകൂട്ടൽ

ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്

'മലയാളി പൊളി അല്ലെ'; തകർത്തെറിഞ്ഞ് ആശ ശോഭന ;ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 161 റൺസ് വിജയ ലക്ഷ്യം

കണ്ണൂരില്‍ മൂന്ന് വയസുകാരന്റെ മുറിവില്‍ ചായപ്പൊടി വച്ച സംഭവം; അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'സഞ്ജു സാംസൺ മാത്രമല്ല ആ പ്രമുഖ താരവും പുറത്താകും'; നിർണായക മത്സരത്തിന് വേണ്ടി തയ്യാറെടുത്ത് താരങ്ങൾ

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ആര്‍എസ്എസ്; ബിജെപിയുടെ വിജയത്തിന് കാരണം യുഡിഎഫ് വോട്ടുകളെന്ന് എംവി ഗോവിന്ദന്‍

എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ; എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂര്‍ത്തം കുറിച്ചുവച്ചില്ലെന്ന് ബിനോയ് വിശ്വം