മേയറുടെ കത്ത്; അന്വേഷണം ക്രൈംബ്രാഞ്ചിന് ; പരാതി ഡി.ജി.പിക്ക് കൈമാറി

തിരുവനന്തപുരം മേയറുടെ പേരിലുള്ള കത്തിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. തന്റെ പേരിലുള്ള കത്തിനെപ്പറ്റി അന്വേഷിക്കണമെന്ന ആര്യാ രാജേന്ദ്രന്റെ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് മേയര്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിയമന കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ അറിവോടയല്ല കത്ത് എന്ന് മാത്രമാണ് മേയര്‍ ഇതുവരെ പറഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ചോദിച്ചുള്ള കത്താണ് പുറത്തുവന്നത്. വിഷയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മേയര്‍ ഒപ്പിട്ട കത്തുകള്‍ സിപിഎം ഓഫിസുകളിലുണ്ടാവുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, താല്‍ക്കാലിക നിയമനത്തിനായി ആളുകളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയായിട്ടുണ്ട്. കത്ത് വ്യാജമല്ലന്ന് ഇതുവരെ പാര്‍ട്ടി പറഞ്ഞിട്ടില്ല. വ്യാജ കത്താണെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടേണ്ടിവരും. അതുണ്ടാക്കിയവര്‍ കേസില്‍ പ്രതികളാവുകയും ചെയ്യും.അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണ് സി പി എം ശ്രമിക്കുന്നത്.

ജില്ലയിലെ പ്രമുഖനായ സി പിഎം നേതാവ് കൂടിയായ മുന്‍ മന്ത്രിക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി നടത്തിയ ചില വെളിപ്പെടത്തലുകള്‍ പാര്‍ട്ടിയിലെ ചിലര്‍ അദ്ദേഹത്തിനെതിരെ ഉപയോഗപ്പെടുത്തുന്നതായി സി പിഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. ഈ മുന്‍ മന്ത്രിയുമായി ബന്ധമുള്ള ചിലരാണ് ഈ കത്ത് പുറത്താക്കിയത് പിന്നിലെന്നും വ്യക്തമായിട്ടുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് പാര്‍ട്ടിക്ക് കൃതമായ വിവരങ്ങളുമുണ്ട്

Latest Stories

'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ഇതാണ് വീട് പണിത അതിഥി തൊഴിലാളികള്‍; സന്തോഷം പങ്കുവച്ച് അര്‍ച്ചന കവി

സുരക്ഷ വീഴ്ചകൾ മറച്ചുവെക്കുന്നു, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നത വിതക്കുന്നു; പഹൽഗാം വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

പാകിസ്ഥാന്‍ സൈന്യവുമായി ബന്ധമില്ല, വിദ്വേഷ പ്രചാരണത്തിനായി വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയാണ്..; വിശദീകരണവുമായി പ്രഭാസിന്റെ നായിക

മലേഗാവ് സ്‌ഫോടനക്കേസിൽ മുൻ ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന് വധശിക്ഷ നൽകണമെന്ന് എൻഐഎ; മെയ് 8ന് വിധി പറയാൻ കോടതി

പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതിയില്ല; പാകിസ്ഥാന്‍ തിരിച്ചടി ഭയക്കുന്നു; തീരുമാനം ദേശീയ സുരക്ഷ സമിതി യോഗത്തിന് പിന്നാലെ

പണം ലാഭിച്ച് പൗരൻമാരെ കൊലക്ക് കൊടുക്കുകയാണോ നിങ്ങൾ? കോവിഡിന് ശേഷമുള്ള ആർമി റിക്രൂട്മെന്റിനെ വിമർശിച്ച് മുൻ മേജർ ജനറൽ ജി.ഡി ബക്ഷി

പാക് നടന്‍ അഭിനയിച്ച ബോളിവുഡ് സിനിമ റിലീസ് ചെയ്യില്ല; ഇന്ത്യയില്‍ നിരോധനം

പാകിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു; ഷഹബാസ് ഷരീഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

സച്ചിന്റെ മകന്‍ അടുത്ത ക്രിസ് ഗെയ്ല്‍ ആവും, ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി, വെളിപ്പെടുത്തി യുവരാജ് സിങ്ങിന്റെ പിതാവ്