വിട പറഞ്ഞ ചരിത്രകാരന്‍ എംജിഎസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ എംജിഎസ് നാരായണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മേയര്‍ ബീനാഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സിപി മുസാഫര്‍ അഹമ്മദ് തുടങ്ങിയവര്‍ സ്മൃതിപഥത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ നടന്ന അനുശോചനയോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അനുശോചന പ്രമേയം അവതരിപ്പിച്ചു.
Read more
മേയര്‍ ഡോ ബീനാ ഫിലിപ്പ് ചടങ്ങില്‍ അധ്യക്ഷയായി. കെടി ജലീല്‍ എംഎല്‍എ, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എംജിഎസിന്റെ കുടുംബം യോഗത്തില്‍ പങ്കാളികളായി. മന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ മലാപറമ്പിലെ എംജിഎസിന്റെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.