കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പരിപാടിയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് ഒടിഞ്ഞുവീണ് പ്രസംഗം തടസപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ പ്രചരണത്തിനിടെയാണ് സംഭവം. വൈക്കത്തെ പ്രചരണ പരിപാടി ആരംഭിച്ച് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങുമ്പോഴായിരുന്നു മൈക്കിന് തകരാറ് സംഭവിച്ചത്.
കോട്ടയത്ത് ഇന്ന് നടക്കുന്ന നിരവധി പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേതായിരുന്നു വൈക്കത്ത് നടന്ന പരിപാടി. മൈക്ക് ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് അഞ്ച് മിനുട്ടോളം പ്രസംഗം തടസപ്പെട്ടു. പ്രസംഗത്തിനായി മൈക്ക് ക്രമീകരിക്കുന്നതിനിടയിലായിരുന്നു മൈക്ക് ഒടിഞ്ഞത്.
ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങി. പിന്നാലെ ജോസ് കെ മാണിയും മന്ത്രി വാസവനും മൈക്ക് നന്നാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍തന്നെ മൈക്ക് ഓപ്പറേറ്റര്‍ എത്തി മൈക്ക് ശരിയാക്കിയതോടെ മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.