മില്‍മ പാല്‍ വില ലിറ്ററിന് ആറ് രൂപ വര്‍ദ്ധിക്കും; പുതുക്കിയ നിരക്ക് ഡിസംബര്‍ ഒന്ന് മുതല്‍

മില്‍മ പാലിന്റെ പുതുക്കിയ വില ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും . നിലവിലുളള വിലയേക്കാള്‍ ഒരു ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഇതുവരെ മില്‍മയ്ക്ക് ലഭിച്ചിട്ടില്ല. ക്ഷീര കര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും മില്‍മ ചെയര്‍മാന്‍ കെ എസ് മണിയും മന്ത്രി ജെ ചിഞ്ചു റാണിയും ചേര്‍ന്ന് വില വനര്‍ധനയെ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പാല്‍ വില കൂട്ടാനുളള നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കില്‍ ഇന്നലെ മുതല്‍ പുതുക്കിയ വില വര്‍ധന നടപ്പാക്കാനാണ് മില്‍മ തീരുമാനിച്ചിരുന്നത്.

വില വര്‍ധിപ്പിക്കുന്നതിനുളള തീരുമാനം വെളളിയാഴ്ച മില്‍മ ഭരണസമിതിയോഗം ചേര്‍ന്ന് നടപ്പാക്കും. കൂടാതെ പാല്‍ വിലയോടൊപ്പം അനുബന്ധ ഉത്പന്നങ്ങളുടെയും വില കൂടുമെന്നാണ് മില്‍മ അറിയിച്ചിരിക്കുന്നത്. മില്‍മ പാല്‍ വില ഒരു ലിറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ.

ക്ഷീര കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് പാല്‍ ഉത്പന്നങ്ങളുടെ വില കൂട്ടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ക്ഷീര കര്‍ഷകര്‍ക്കിടയിലുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം