മില്‍മ പാലിനും പാല്‍ ഉത്പന്നങ്ങളുടേയും വില വര്‍ദ്ധന നിലവില്‍ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റര്‍ തൈരിന് 35 രൂപയാകും പുതിയ വില.
കടുംനീല കവര്‍ പാല്‍ ഇരുപത്തിമൂന്ന് രൂപയില്‍ നിന്ന് ഇരുപത്തിയാറ് രൂപയിലേക്കും മഞ്ഞകവര്‍ പാല്‍ ഇരുപത്തിരണ്ടുരൂപയില്‍ നിന്ന് ഇരുപത്തിനാല് രൂപയിലേക്കും വര്‍ദ്ധിക്കും.
ക്ഷീരകര്‍ഷകരുടെ നഷ്ടം നികത്താന്‍ പാല്‍ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യമെങ്കിലും ആറ് രൂപയുടെ വര്‍ധനയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ അഞ്ച് രൂപ കര്‍ഷകന് കിട്ടും.
2019 സെപ്തംബറിലാണ് അവസാനമായി മില്‍മ പാലിന്റെ വില കൂട്ടിയത്. ഈ വര്‍ഷം ജൂലൈയില്‍ പാല്‍ ഉത്പന്നങ്ങള്‍ക്കും മില്‍മ വില കൂട്ടിയിരുന്നു.