എന്‍ഡോള്‍ഫാന്‍ രോഗബാധിതര്‍ക്കായി സുപ്രീംകോടതി നിശ്ചയിച്ച നഷ്ടപരിഹാരം നല്‍കാനായിട്ടില്ല. അതിനിടെയാണ് എന്‍ഡോള്‍ഫാന്‍ റെമഡിയേഷന്‍ സെല്‍ പ്രവര്‍ത്തനം നിഷ്‌ക്രിയമെന്ന് സാമൂഹ്യനീതി വകുപ്പു മന്ത്രി ആര്‍ ബിന്ദു നിയമസഭയില്‍ സമ്മതിച്ചത്. സെല്‍ പുനസംഘടിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
അതേസമയം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ പോലും അട്ടിമറിക്കപ്പെട്ടുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. സെല്‍ ഒരു വര്‍ഷമായി നിശ്ചലമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് മന്ത്രിയുടെ മറുപടിയുടെ പശ്ചാത്തലത്തില്‍ അവതരണാനുമതി നിഷേധിച്ചു.
ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് മന്ത്രി തന്നെ എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിഷ്‌ക്രിയമെന്ന് സമ്മതിച്ചത്. മുന്‍ കാസര്‍ഗോഡ് കളക്ടര്‍ എന്‍ഡോശള്‍ഫാന്‍ ഇരകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നടക്കമുള്ള ആരോപണങ്ങളും രോഗബാധിതര്‍ ഉന്നയിക്കുന്നുണ്ട്.