ബാബുവിന് കിട്ടിയ ഇളവ് മറ്റുള്ളവര്‍ക്കുള്ള ലൈസന്‍സല്ല, അനധികൃത കടന്നുകയറ്റം തടയുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ബാബുവിന് ലഭിച്ച് ഇളവ് മറയാക്കി കൂടുതല്‍ പേര്‍ മല കയറാന്‍ എത്തുന്നുണ്ട്. സംരക്ഷിത വനമേഖലകളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയും. പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജനുമായി അടിയന്തര യോഗം ചേര്‍ന്നതിന് പിന്നാലെയാണ് പ്രതികരണം.

ബാബു നടത്തിയത് നിയമലംഘനമാണ് എങ്കിലും തത്കാലം ഉപദ്രവിക്കണ്ട എന്നാണ് തീരുമാനിച്ചത്. ഇനി ആര്‍ക്കും ഇളവ് കിട്ടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പൊലീസ്, ഫോറസ്റ്റ്, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് സമിതി രൂപീകരിക്കും. ഒരാഴ്ചയ്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാബു കയറിയ ചെറാട് കൂര്‍മ്പാച്ചി മലയില്‍ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മല കയറിയ പ്രദേശവാസിയായ ആനക്കല്ല് സ്വദേശി രാധാകൃഷ്ണനെ (45) രാത്രി 12.45 ഓടെ വനം വകുപ്പ് കണ്ടെത്തി താഴെ എത്തിച്ചിരുന്നു. ഇക്കാര്യത്തില്‍ ആദിവാസികള്‍ക്ക് എന്തെങ്കിലും പ്രത്യേക ഇളവ് ഉണ്ടോ എന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറാമെന്നും രാധാകൃഷ്ണനെതിരെ കേസെടുക്കില്ലെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. രാധാകൃഷ്ണന്‍ എന്തെങ്കിലും ആവശ്യത്തിനായി പോയതാകാം എന്നും തിരിച്ച് വരുന്നതിനിടെ വഴി തെറ്റിയത് ആകാമെന്നുമാണ് നിഗമനം.

അതേസമയം ബാബുവിനെതിരെ കേസെടുക്കാമെന്ന് മാതാവ് റഷീദ പറഞ്ഞിരുന്നു. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണ്. ബാബുവിന് കേസില്‍ ഇളവു നല്‍കിയത് അവസരമായി കാണരുതെന്നാണ് അവര്‍ പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം