സംസ്ഥാനത്ത് ഒക്ചടോബർ 31 പ്രഖ്യാപിച്ച് ബസ് സമരം അനാവശ്യമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും, നിയമങ്ങൾ നടപ്പാക്കുമെന്നും മന്തച്രി കൂട്ടച്ചേർത്തു.സീറ്റ് ബെൽറ്റ് സർക്കാർ തീരുമാനിച്ചതല്ല. നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം മന്ത്രി പറഞ്ഞു.
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നു.എന്നാൽ അതി ദരിദ്ര വിഭാഗത്തിലുള്ള 846 കുട്ടികൾക്ക് സൗജന്യ യാത്ര നൽകാൻ ബസ് ഉടമകൾ തയ്യാറുണ്ടോയെന്ന് മന്ത്രി ചോദിച്ചു.ബസുടമകൾക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കിൽ അത് നടപ്പാക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വിദ്യാർത്ഥി കൺസഷൻ പഠിക്കാൻ കമ്മിറ്റി ഉണ്ട്.സ്വകാര്യ ബസ് സമരത്തെപ്പറ്റി വാർത്ത കണ്ട അറിവ് മാത്രമാണ് തനിക്കുള്ളതെന്നും ആന്റണി രാജു വ്യക്തമാക്കി. ഈ മാസം 31 നാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ ബസ് സമരം പ്രഖ്യാപിച്ചത്.
നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുകയും അകത്തും പുറത്തും ക്യാമറ ഘടിപ്പിക്കുകയും ചെയ്യണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് സമരം തീരുമാനിച്ചത്.
നവംബര്‍ 21 മുതല്‍ ആണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണം, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിച്ചത് ഒഴിവാക്കണം, ദൂരപരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ ഓര്‍ഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമ സംയുക്ത സമിതി സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
അതേ സമയം സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഒക്ടോബര്‍ 31ന് സൂചനാ സമരം നടത്തും. ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസ്സുടമകള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ബസ് വ്യവസായം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ ഇത് സംബന്ധിച്ച് ബസുടമകളുടെ സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും സ്ഥാപിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ ഒന്ന് വരെ ആണെന്നും സമയപരിധി നീട്ടി നല്‍കാനാവില്ലെന്നും ഗാതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു.