റേഷന്‍ കാര്‍ഡ് വഴി വിതരണം ചെയ്യേണ്ട സൗജന്യ ഓണക്കിറ്റ് മണിയന്‍പിള്ള രാജുവിന് നേരിട്ട് വീട്ടില്‍ എത്തിച്ച് മന്ത്രി; വിവാദം

റേഷന്‍ കാര്‍ഡ് വഴി വിതരണം ചെയ്യേണ്ട സൗജന്യ ഓണക്കിറ്റ് നേരിട്ട് മന്ത്രി വീട്ടിലെത്തിച്ച് നല്‍കിയത് വിവാദമാകുന്നു. മന്ത്രി ജിആര്‍ അനിലാണ് നടനും നിര്‍മ്മാതാവുമായി മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ ഓണക്കിറ്റ് നേരിട്ട് എത്തിച്ച് നല്‍കിയത്. പാവപ്പെട്ടവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് ആദ്യം വിതരണം ചെയ്യണമെന്നിരിക്കെയാണ് വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡ് അംഗമായ  രാജുവിന് നൽകിയത്. കിറ്റ് വിതരണത്തിൻറെ  ഫോട്ടോ മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

റേഷന്‍ കടകളിലെ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കിയ ശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് നടന്റെ ജവാഹര്‍ നഗര്‍ ഭഗവതി ലെയ്‌നിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എത്തി മന്ത്രി കൈമാറിയത്. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഭക്ഷ്യപൊതുവിതരണ വകുപ്പ് ജൂലൈ 31നാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്.

പാവപ്പെട്ടവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടതുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവും ഇറക്കിയിട്ടുണ്ട്. മുന്‍ഗണന ഇതര വിഭാഗത്തിലെ സബ്‌സിഡി ഇല്ലാത്ത (നോണ്‍ പ്രയോറിറ്റി നോണ്‍ സബ്‌സിഡി) എന്ന വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡിലെ അംഗമാണ് രാജു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണു കാര്‍ഡ്.

സാധാരണ, ഒരു വെള്ള കാര്‍ഡ് ഉടമയോ അംഗമോ പതിമൂന്നിന് മുന്‍പ് റേഷന്‍ കടയില്‍ എത്തിയാല്‍ കിറ്റ് ലഭിക്കില്ല. കാരണം, കടകളിലെ ഇ പോസ് മെഷീനില്‍ ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യം അധികൃതരും റേഷന്‍ വ്യാപാരികളും സമ്മതിക്കുന്നു.

Latest Stories

VIRAT KOHLI RETIREMENT: എന്‍ ഫ്രണ്ടേ പോലെ യാര് മച്ചാ, കോഹ്ലിയുടെ വിരമിക്കലില്‍ പ്രതീക്ഷിച്ച പോലെ പ്രിയ സുഹൃത്തിന്റെ പോസ്റ്റ്‌, ഏറ്റെടുത്ത് ആരാധകര്‍

അന്ന് ഭ്രൂണം സൂക്ഷിച്ചു, ഇന്ന് ഇരട്ടകുട്ടികളുടെ അമ്മ.. സന്തോഷം പങ്കുവച്ച് ആംബര്‍ ഹേഡ്; പിതാവ് ഇലോണ്‍ മസ്‌ക്? ചര്‍ച്ചയായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്

ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പെരുമ്പാവൂരില്‍ റാങ്കിംഗ് ഓപ്പണ്‍ നാഷണല്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് കളമൊരുങ്ങുന്നു

'പാകിസ്ഥാൻ ഭീകര രാഷ്ട്രം, സമാധാന ചർച്ചകൾ എന്ന പേരിൽ നടത്തുന്നത് വഞ്ചന'; പാകിസ്ഥാനിലെ ഭീകരവാദം ഇന്ത്യക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ബിഎൽഎ

'തങ്ങളുടെ പോരാട്ടം തീവ്രവാദികൾക്കെതിരെയായിരുന്നു, പാകിസ്ഥാന്റെ നഷ്ടത്തിന് ഉത്തരവാദി അവർ തന്നെ'; ഇന്ത്യ

'ഓപ്പറേഷൻ സിന്ദൂർ വിജയം, പിന്തുണച്ചതിന് സർക്കാരിന് നന്ദി'; തിരിച്ചടിച്ചത് പാക് അതിർത്തി ഭേദിക്കാതെയെന്ന് ഇന്ത്യൻ സൈന്യം

മകളുടെ വിവാഹച്ചിലവ് താങ്ങാന്‍ പറ്റില്ലായിരുന്നു, വിജയ് സേതുപതിയോട് സംസാരിച്ചു, അദ്ദേഹം സഹായിച്ചു: അനുരാഗ് കശ്യപ്

പാക് ജനതയുടെ ധീരതയുടെ അവസാനവാക്ക്, സൈനിക മേധാവി അസിം മുനീർ റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയപ്പോൾ ഒളിച്ചിരുന്നത് ബങ്കറിൽ; പാകിസ്ഥാൻ വിട്ട് കുടുംബം

INDIAN CRICKET: ഇങ്ങനെ കരയിക്കാതെ ജയ്‌സ്വാൾ, കോഹ്‌ലിയുടെ വിരമിക്കലിന് പിന്നാലെ യുവ താരത്തിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ