മുനമ്പത്തെ ജനങ്ങള്‍ക്ക് ഭരണഘടന അവകാശമുണ്ടെന്നും അതാണ് തന്റെയും ബിജെപിയുടെയും അഭിപ്രായമെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. മുനമ്പത്തെ ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുനമ്പത്തെ ജനതയ്ക്ക് ഭരണഘടന അവകാശമില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും. എപ്പോഴും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നു. ആരെങ്കിലും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമ്‌ബോള്‍ മുനമ്പത്തെ ജനങ്ങളെ ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ മുനമ്പത്ത് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ ആയിരുന്നുവെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, വഖഫ് ഭൂമി വിഷയത്തില്‍ സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്കു നീതി ലഭ്യമാക്കാന്‍ വൈകരുതെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
നീതി നടത്തുന്നതിലെ കാലതാമസം അക്ഷന്തവ്യമായ അപരാധമാണെന്നും അദ്ദേഹം പറഞ്ഞു.
നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്കുവേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തില്‍ സങ്കടകരമാണ്. മുനമ്പം സമരത്തെ നിര്‍വീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മുനമ്പം ജനത ഉയര്‍ത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ല.മുനപത്തെ പോരാട്ടം കേരളചരിത്രത്തിലെ നിര്‍ണായകമായ അധ്യായമാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.