"നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ": ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ മന്ത്രി ജലീൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായ സംഭവത്തിൽ പരിഹാസരൂപേണെ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. “നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ” എന്ന കവിത ചൊല്ലിയാണ് ജലീൽ പ്രതികരിച്ചത്. ജലീലിന്റെ അറസ്റ്റുണ്ടാകുമെന്ന് പ്രചരിച്ചിട്ട് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റാണല്ലോ ഉണ്ടായതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ കവിത മറുപടിയായി മന്ത്രി ചൊല്ലിയത്.

നമുക്ക് നമ്മൾ തന്നെയാണ് സ്വർഗ്ഗം പണിയുന്നത്. അതുപോലെ നരകം തീർക്കുന്നതും നാം തന്നെ എന്നാണ് വരികളുടെ അർത്ഥം. അതേസമയം മാധ്യമ പ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ.ടി ജലീൽ തയ്യാറായില്ല.

ബുധനാഴ്ച രാവിലെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അറസ്റ്റ്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.

Latest Stories

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി ബിജെപി ഹൈക്കോടതിയില്‍

ചാമ്പ്യന്‍സ് ട്രോഫി 2025: 'ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കു'; വിചിത്ര നിര്‍ദ്ദേശവുമായി പാക് താരം

വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍; കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും

"പടിയിറങ്ങുന്നതിന് മുൻപ് എന്റെ അവസാനത്തെ ആഗ്രഹം നേടാൻ എനിക്ക് സാധിച്ചില്ല"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ വൈറൽ

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

വൈദ്യുതോപകരണങ്ങളെന്ന വ്യാജേന പാഴ്‌സല്‍; പെട്ടിയ്ക്കുള്ളില്‍ പുരുഷന്റെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്