Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

‘ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുന്നു’; കെ. പി. ശശികലയുടെ പ്രസംഗത്തിനെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്

, 11:00 am

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന ശശികലയുടെ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നതെന്ന് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണിതെന്നും ഉള്ള ശശികലയുടെ വര്‍ഗീയ പ്രസംഗത്തിന്റെ വീഡിയോ മന്ത്രി മാധ്യമങ്ങളെ കാണിച്ചിരുന്നു. അതുകൊണ്ട് ശശികല തനിക്കെതിരെ ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ട്. ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും അവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതാനേതാവാണ് ശശികലയെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല, ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ സഭയെ അറിയിച്ചു.

Advertisement