പാലക്കാട് കഞ്ചിക്കോട് ബ്രൂവറി അനുവദിച്ചതിൽ ക്രമക്കേടില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. എല്ലാ പരിശോധനകൾക്കും ശേഷമാണ് ബ്രൂവറി കമ്പനിക്ക് അനുതി നൽകിയതെന്നും ഒരു തരത്തിലും ജലചൂഷണവും അനുവദിക്കില്ലെന്നും എംബി രാജേഷ് പറഞ്ഞു. ജല ചൂഷണത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽനിന്ന് മന്ത്രി ഒഴിഞ്ഞുമാറി. ബാക്കി നിയമസഭയിൽ പറയാമെനന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം പദ്ധതിക്കായി കണ്ടെത്തിയ സ്‌ഥലത്തേക്ക് കോൺഗ്രസും ബിജെപിയും പ്രതിഷേധ മാർച്ച് നടത്തി. മന്ത്രിയുടെ ന്യായീകരണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് വികെ ശ്രീകണ്ഡൻ എംപി പറഞ്ഞു. പദ്ധതി പ്രദേശത്ത് പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും തുടരുകയാണ്.
മദ്യ നിർമാണ യൂണിറ്റിന് അനുമതി നൽകിയ മന്ത്രിസഭാ യോഗ തീരുമാനത്തിനെതിരെ നാളെ പഞ്ചായത്ത് അടിയന്തിര യോഗം ചേരും. പദ്ധതിയുടെ കാര്യത്തിൽ പഞ്ചായത്തിനുള്ള എതിർപ്പ് സർക്കാരിനെ അറിയിക്കാനാണ് യോഗം. നേരത്തെ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു രംഗത്തെത്തിയിരുന്നു.
Read more
എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞിരുന്നു.