'യുഡിഎഫിന് അധികാരത്തിൽ ഇല്ലാത്തതിന്‍റെ പ്രശ്‍നം'; മദ്യനയത്തിൽ ചർച്ച നടന്നിട്ടില്ല, ബാർകോഴ ആരോപണം തളളി മന്ത്രി മുഹമ്മദ് റിയാസ്

മദ്യനയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മദ്യനയത്തിലെ ഇളവിന് 25കോടി പിരിവെന്ന ബാര്‍ ഉടമയുടെ ശബ്ദരേഖ സംബന്ധിച്ച് എക്സൈസ് മന്ത്രി കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാർകോഴ ആരോപണം തളളി സംസാരിക്കുകയായിരുന്നു മന്ത്രി. മദ്യനയം സംബന്ധിച്ച് പ്രാഥമികമായി യാതൊരു ചർച്ചയും നടന്നിട്ടില്ല. യുഡിഎഫ് നേതാക്കന്മാർക്ക് എട്ടു വർഷമായി അധികാരത്തിൽ ഇല്ലാത്തതിന്‍റെ പ്രശ്നമാണെന്നും അവർക്ക് ചികിത്സ നൽകാൻ ഞങ്ങൾക്ക് കഴിയില്ലെന്നും റിയാസ് പറഞ്ഞു.

അതേസമയം ബാർ കോഴ വിവാദത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന എക്സൈസ് മന്ത്രിയുടെ പരാതിയിൽ ക്രൈം ബ്രാ‍ഞ്ച് പ്രാഥമിക പരിശോധന തുടങ്ങി. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പണപ്പിരിവ് ആവശ്യപ്പെട്ടുള്ള ബാറുടമ പ്രതിനിധിയുടെ ഓഡിയോ പുറത്ത് വന്നതിൽ ഗൂഡാലോചനയുണ്ടെന്നാണ് സർക്കാറിൻറെ വാദം. ശബ്ദസന്ദേശം ഇട്ട അനിമോനെ സസ്പെൻഡ് ചെയ്ത ബാറുടമകളുടെ സംഘടനയും ഗൂഡാലോചന ആരോപിച്ചിരുന്നു.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര