വോട്ട് തേടിയെത്തിയ മന്ത്രി ചങ്ങാടത്തില്‍ കുടുങ്ങി; അരമണിക്കൂറോളം നീണ്ട് രക്ഷാപ്രവർത്തനം

ചങ്ങാടത്തില്‍ കുടുങ്ങി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ മന്ത്രി ഒആര്‍ കേളു. മലപ്പുറം വഴിക്കടവിലെത്തിയ മന്ത്രിക്കാണ് അപകടമുണ്ടായത്. പുന്നപ്പുഴ കടക്കുന്നതിനിടെയായിരുന്നു സംഭവം. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് മന്ത്രിയെയും പ്രവര്‍ത്തകരെയും കരയ്‌ക്കെത്തിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ട് കുഞ്ചക്കൊല്ലി കോളനിയിലേക്ക് പോകാനെത്തിയ മന്ത്രി ഉള്‍പ്പെടുന്ന പത്തംഗ സംഘമാണ് പുഴ കടക്കാൻ ചങ്ങാടത്തിൽ കയറിയത്. പുഴ കടക്കുന്നതിനിടയിൽ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം പുഴയ്ക്ക് നടുവിലായിട്ടുള്ള ഒരു കല്ലില്‍ തട്ടി നിൽക്കുക ആയിരുന്നു. നാലുപേര്‍ സഞ്ചരിക്കുന്ന ചങ്ങാടത്തില്‍ പത്തുപേര്‍ കയറിയതാണ് പ്രശ്നമായതെന്നാണ് കരുതുന്നത്.

പുഴ കടക്കാന്‍ ചങ്ങാടമല്ലാതെ മറ്റ് സംവിധാനങ്ങളില്ലാത്തത് നാട്ടുകാർക്ക് പ്രതിസന്ധിയാണ്. പുഴ കടന്ന് കോളനിയിലെത്തിയ മന്ത്രിയോട് ഇക്കാര്യം നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇവിടെ നേരത്തെയുണ്ടായിരുന്ന കമ്പിപ്പാലം പ്രളയത്തില്‍ തകര്‍ന്നുപോയതായിരുന്നു. ഇപ്പോള്‍ പുഴയ്ക്ക് അക്കരെയെത്താന്‍ നാട്ടുകാര്‍ ഉപയോഗിക്കുന്നതാണ് ഈ ചങ്ങാടം.

Latest Stories

എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍

പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

രാവണന് രാമനെങ്കില്‍ സഞ്ജുവിന് ജന്‍സണ്‍

കട്ടന്‍ചായയും പരിപ്പുവടയും; ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

ഇപി ജയരാജന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്നല്ല, താത്പര്യമില്ല

ഇന്ദിര ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് വന്നാലും അത് നടക്കില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത്ഷാ

പോളിങില്‍ മുന്നില്‍ ചേലക്കര, വയനാട് ഏറെ പിന്നില്‍; കുറഞ്ഞ പോളിങ് ഇടത് കേന്ദ്രങ്ങളിലെന്ന് യുഡിഎഫ്; നവംബര്‍ 23ന് ഫല പ്രഖ്യാപനം

കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾ കോഴിക്കോട് വരുന്നു? നിർണായക സൂചന നൽകി ക്ലബ് സിഇഒ

വിറ്റുവരവില്‍ കുതിച്ച് കല്യാണ്‍: 2024 -25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കല്യാണ്‍ ജൂവലേഴ്സിന് ലാഭം 308 കോടി രൂപ

ടിപി ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ല; കുടുംബാധിപത്യമാണ് ഇപ്പോള്‍ സിപിഎമ്മിലെന്ന് കെ സുരേന്ദ്രന്‍