ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാട്: ശ്രീനിജിനെ തള്ളി പി. രാജീവ്

വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മാപ്പ് പറയണമെന്ന സാബു എം.ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിനെ തള്ളി മന്ത്രി പി രാജീവ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

ട്വന്റി ട്വന്റിയുടെ ഉള്‍പ്പെടെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കും. കെ റെയില്‍ വേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷം ജിപിഎസ് സര്‍വേ ആകാമെന്ന് പറയുന്നു. പ്രതിപക്ഷം സമീപനം മാറ്റിയെങ്കില്‍ നല്ലത്. വ്യക്തത വരുത്തേണ്ടത് പ്രതിപക്ഷമാണെന്നും പി രാജീവ് പറഞ്ഞു

അതേസമയം, പോസ്റ്റ് ചര്‍ച്ചയായതോടെ പിവി ശ്രീനിജിന്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെ പരിഹസിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

‘ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പുണ്ടെങ്കില്‍ തരണേ… ഒരാള്‍ക്ക് കൊടുക്കാനാണ്’ എന്നായിരുന്നു അദ്ദേഹം നേരത്തെ പോസ്റ്റ് ചെയ്തിരുന്നത്. ട്വന്റി ട്വന്റിക്കെതിരായ അക്രമങ്ങളില്‍ പി വി ശ്രീനിജന്‍ മാപ്പു പറയണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത്.

Latest Stories

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍