കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

മാധ്യമപ്രവര്‍ത്തകനായ പ്രബീര്‍ പുര്‍ക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയന്‍ ഗവണ്മെന്റിനേറ്റ ശക്തമായ തിരിച്ചടിയാണെന്ന് മന്ത്രി പി രാജീവ്. ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് നിയമങ്ങള്‍ പാലിക്കാതെ ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാന്‍ സാധിക്കുമെന്ന യൂണിയന്‍ ഗവണ്മെന്റിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിന്റെ പിന്തുണയോടെ തിരിച്ചടി നല്‍കാന്‍ പ്രബീറിന് സാധിച്ചു.

പ്രബീറിന്റെ അഭിഭാഷകനെ അറിയിക്കാതെയും റിമാന്റ് റിപ്പോര്‍ട്ട് കൃത്യമായി നല്‍കാതെയും ഡെല്‍ഹി പോലീസ് അദ്ദേഹത്തെ ഏതുവിധേനയും തടങ്കലില്‍ സൂക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബഹു. സുപ്രീംകോടതി ഈ വിഷയങ്ങളിലെല്ലാം പോലീസിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും അര്‍ഹിച്ച നീതി പ്രബീറിന് നല്‍കുകയും ചെയ്തു. സന്തോഷത്തോടെ തന്നെ ഈ വിധിയെ സ്വാഗതം ചെയ്യുകയാണ്.

കേന്ദ്രത്തിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന വേട്ടയാടലുകള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ രാജ്യത്തിന്റെ മാധ്യമസ്വാതന്ത്ര്യ റാങ്കിങ്ങില്‍ വലിയ ഇടിവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ പ്രബീറിന് ലഭിച്ചിരിക്കുന്ന നീതി പ്രതികരണശേഷിയുള്ള മറ്റ് മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം നല്‍കുന്നതാണെന്ന് പി രാജീവ് പറഞ്ഞു.

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ