ഇത്തവണ സൗജന്യ ഓണക്കിറ്റില്ല; അധിക ചെലവ് താങ്ങാൻ  കഴിയാത്തതിനാലെന്ന് മന്ത്രി പി.തിലോത്തമന്‍

നിർദ്ധന കുടുംബങ്ങൾക്ക് സർക്കാർ നൽകി വരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങി. സൗജന്യ ഓണക്കിറ്റ് വേണ്ടെന്നു വെച്ചത് അധിക ചെലവ് താങ്ങാന്‍ കഴിയാത്തതിനാലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. എന്നാല്‍, ഓണക്കിറ്റ് ഇല്ലെങ്കിലും നിര്‍ദ്ധനരായ ആളുകള്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവർക്ക് സപ്ലൈകോ വഴി നൽകുന്ന ഓണക്കിറ്റാണ് ഇത്തവണ മുടങ്ങിയത്. അതേസമയം പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ട്. വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്‌സിഡി ഇനങ്ങളും കൊടുക്കുന്നുണ്ട്. പട്ടികജാതി വികസന വകുപ്പും ഓണക്കിറ്റുക്കള്‍ നല്‍കുന്നുണ്ട്. കോടാനുകോടി രൂപയുടെ ബാദ്ധ്യത ഏറ്റെടുത്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിര്‍വഹിക്കുന്നതെന്നും അതുകൊണ്ട് അധിക ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഭക്ഷ്യമന്ത്രി  പറഞ്ഞു.

എല്ലാ വർഷവും ഓണക്കാലത്ത് നിർദ്ധന കുടുംബങ്ങൾക്ക് സർക്കാർ സപ്ലൈകോ വഴി ഓണക്കിറ്റ് നൽകിയിരുന്നു. അരി, പഞ്ചസാര, പയർ, കടല, മുളക് തുടങ്ങി ഓണസദ്യ ഒരുക്കാനാവശ്യമായ എല്ലാ സാധനങ്ങളും ഈ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിൽ തന്നെ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിൽ പെട്ടവർക്കാണ് ഇതു നൽകി വന്നിരുന്നത്.

എന്നാൽ ഇത്തവണ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഓണക്കിറ്റ് പദ്ധതിക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയില്ല. സപ്ലൈകോ വഴി കിറ്റ് നൽകുകയും ഇതിന്റെ തുക സിവിൽ സപ്ലൈസ് കോർപ്പറേഷന് സർക്കാർ നൽകുകയുമാണ് ചെയ്യുന്നത്. സർക്കാർ അനുമതിയില്ലാത്തതിനാൽ സപ്ലൈകോ പദ്ധതി നടത്താൻ തയ്യാറായതുമില്ല.

അഞ്ചു ലക്ഷത്തോളം കുടുംബങ്ങളാണ് സർക്കാരിന്റെ ഓണക്കിറ്റിനായി കാത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് അറിയിപ്പ് ഒന്നും നൽകാത്തതിനാൽ സപ്ലൈകോ ഔട്ട്‌ലെറ്റലിലെത്തി മണിക്കൂറുകളോളം കാത്തു നിന്ന് നിരാശരായി മടങ്ങേണ്ട ഗതികേടിലാണിവർ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷത്തിന്റെ ചെലവ് ചുരുക്കിയെങ്കിലും കോടികളാണ് ആഘോഷ പരിപാടികൾക്കായി സർക്കാർ ചെലവഴിക്കുന്നത്. ഇതിനിടയിലാണ് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലുള്ളവർക്ക് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആനുകൂല്യം നിർത്തലാക്കുന്നത്.

.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു