കേരളത്തിലേത് കാളവണ്ടി പോകുന്ന കാലം തൊട്ടുള്ള റോഡുകള്‍, നല്ല ഡിസൈനുകളുള്ള പാതകള്‍ വേണം: മന്ത്രി മുഹമ്മദ് റിയാസ്

ദേശീയ പാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാളവണ്ടി പോകുന്ന കാലം തൊട്ടുള്ള റോഡാണ് കേരളത്തിലേത്. അതാണ് വീതി കൂട്ടുന്നത്. നല്ല ഡിസൈനുകളുളള റോഡുകള്‍ വേണമെന്നും ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്നമാകുമെന്നു മന്ത്രി റിപ്പോട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദേശീയ പാത വികസനം പ്രേം നസീറിന്റെ സിനിമ കളിക്കുന്ന കാലം തൊട്ട് മലയാളികളുടെ സ്വപ്നം ആണ്. 2016ലെ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കലിന്റെ തുകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വര്‍ദ്ധിപ്പിച്ചു. ഈ സര്‍ക്കാരിന്റെ കാലത്തും പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ രണ്ടായ്ഴചയും മീറ്റിങ്ങില്‍ ഇക്കാര്യം പരിശോധിക്കും. സൈറ്റില്‍ പരിശോധന നടത്തും. 2025ഓടെ അത് പൂര്‍ത്തീകരിക്കാനാകും.

സമീപകാലത്തുണ്ടായ വിവാദം കൊണ്ട് എല്ലാ റോഡും പിഡബ്ല്യൂഡിയുടെതേല്ലെന്ന് ജനങ്ങള്‍ക്ക് മനസിലായി. മൂന്ന് ലക്ഷം കിലോ മീറ്റര്‍ റോഡില്‍ 30000 കിലോ മീറ്റര്‍ മാത്രമെ പൊതുമരാമത്ത് വകുപ്പിന്റേതായുള്ളൂ. ഏത് റോഡായാലും അത് നന്നാവണം. വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി റോഡ് കുഴിക്കുന്നതാണ് മറ്റൊരു പ്രശ്നം.

200ഓളം റോഡുകള്‍ ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്. ഇത്തരത്തിലുള്ള കുറെ പ്രശ്നങ്ങള്‍ പരിഹരിച്ചു. പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല. മഴയുടെ കാലം കൂടി. ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറില്‍ പെയ്യുന്നു. ഇത് താങ്ങാനുള്ള ഡ്രൈനേജ് സിസ്റ്റം കേരളത്തിലില്ലെന്നും മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍