സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നു; കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം മികച്ച രീതിയില്‍ മുന്നേറുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു

ടെക്നോളജിയുടെ ചരിത്രാരംഭം മുതല്‍ തന്നെ സ്ത്രീകളെ അകറ്റി നിര്‍ത്തിയിരുന്ന തായും എന്നാല്‍ പുതിയ കാലത്ത് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സ്വന്തം ധിഷണ കൊണ്ടും കഠിനാധ്വാനം കൊണ്ടും പെണ്‍കുട്ടികള്‍ നേട്ടങ്ങളുടെ വിജയഗാഥ രചിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിങ്ങ് കോളജിലെ (എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമന്‍) നാല് അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എന്‍.ബി.എ) ലഭിച്ചതിന്റെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

എല്‍.ബി.എസ് വനിതാ എന്‍ജിനീയറിങ്ങ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിമാന സ്ഥാപനമായി മാറിയതായി മന്ത്രി പറഞ്ഞു. കോഴ്സുകള്‍ക്ക് ദേശീയതല അക്രഡിറ്റേഷന്‍ ലഭിച്ചതിനു പുറമേ കോളജിലെ നാല് ഫാക്കല്‍റ്റിമാര്‍ പേറ്റന്റും കരസ്ഥമാക്കി.

ഇതില്‍ മൂന്നുപേരും സ്ത്രീകളാണെന്ന് അങ്ങേയറ്റം അഭിമാനം പകരുന്നതാണെന്ന് മന്ത്രി പ്രശംസിച്ചു. കൂടാതെ, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായും പ്ലേസ്‌മെന്റ് ഡ്രൈവിലും വിദ്യാര്‍ഥിനികള്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഈ വിധത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഉറച്ച പ്രഖ്യാപനമാണ് വനിതാ എന്‍ജിനീയറിങ്ങ് കോളജ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും മികച്ച പ്രാഥമിക വിദ്യാഭ്യാസം എന്ന അടിത്തറയുടെ തുടര്‍ച്ചയാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലിംഗസമത്വം, സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം പുരോഗതി കൈവരിക്കുന്നത്.

സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബി.ടെക് കോസുകള്‍ക്കാണ് എന്‍.ബി.എ അംഗീകാരം ലഭിച്ചത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ