മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങളൊന്നും ഇവർ കാണുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ കാണാത്തത് കൊണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസും തോറ്റുപോയതെന്ന് അദ്ദേഹം പരിഹസിച്ചു.
പൂജപ്പുരയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ കാലുകുത്തിക്കില്ലെന്ന ബി.ജെ.പിയുടെ വെല്ലുവിളിക്കെതിരെയും അദ്ദേഹം പ്രതികരിച്ചു.
ജനം തിരഞ്ഞെടുത്ത എം.എൽ.എ ആയ തന്നെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ബി.ജെ.പിയുടെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Read more
നേമത്തെ അക്കൗണ്ട് പൂട്ടിച്ചതിന്റെ പ്രതികാരമാണിതെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിൽ വി. ശിവൻകുട്ടിയെ കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞിരുന്നു.