മര്യാദയ്ക്ക് എങ്കില്‍ മര്യാദയ്ക്ക്; വി ഡി സതീശനെ വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വെല്ലുവിളി ഉയർത്തി മന്ത്രി വി ശിവൻ കുട്ടിയുടെ പ്രതികരണം. മര്യാദക്ക് എങ്കില്‍ മര്യാദക്കെന്നും നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണുമെന്നും അതിനേക്കാൾ ആളെ കൊണ്ടുവരുമെന്നുമായിരുന്നു ശിവൻകുട്ടിയുടെ വെല്ലുവിളി.ചിറയന്‍കീഴ് മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ വിഡി സതീശന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടിയുടെ മറുപടി. പ്രതിപക്ഷ നേതാവിന് പ്രാന്ത് ഇളകയിരിക്കുകയാണ്. വിഡി സതീശന്‍ ഇന്നുവരെ ഒരു അടിയുംകൊണ്ടിട്ടില്ല.കെഎസ്‍യുവിന്‍റെ പ്രസിഡന്റ് ആയിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ആയിട്ടില്ല. സതീശന് ഒരറിവും ഇല്ല. പരിഹസിച്ചു. വി.ഡി സതീശൻ വിരട്ടിയതോടെ പൊലീസിക്കാരൊക്കെ ലീവിൽ പോയിരിക്കുകയാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു.

അതേ സമയം ഗവർണർ ആര്പ് മുഹമ്മദ് ഖാനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. എന്തൊക്കെയാണ് ഗവർണർ വിളിച്ചു പറയുന്നത്?. വായിൽ നിന്ന ആകെ വരുന്നത് ബ്ലഡി ഫൂൾ, ബ്ലഡി ക്രിമിനൽ എന്നൊക്കെയാണ്. കണ്ണൂരിന്‍റെയും കേരളത്തിന്‍റെയും ചരിത്രം ഗവർണർ പഠിക്കണം.തെരുവിൽ ഇറങ്ങി ഗുണ്ടയെ പോലെ വെല്ലുവിളിക്കുന്ന ഗവർണർ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ