നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത ശരിവെച്ച് വിദേശകാര്യ മന്ത്രാലയം; മോചനത്തിനുള്ള ഏക വഴി കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ മാപ്പ്

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത സ്ഥിരീകരിച്ച് വിദേശ കാര്യമന്ത്രാലയം. നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ എല്ലാ വഴിയും തേടുന്നുണ്ടെന്ന് അറിയാമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. കുടുംബത്തിന് എല്ലാ സഹായവും നൽകുന്നുണ്ട്. വിഷയത്തിൽ കേന്ദ്രവും ഇടപെടുമെന്ന് സൂചിപ്പിച്ചാണ് വിദേശ കാര്യ വക്താവിന്റെ പ്രസ്താവന.

യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യെമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. നിമിഷ പ്രിയയുടെ വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വ‌ർഷം ശരിവെച്ചിരുന്നു.

അതേസമയം നിമിഷ പ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തൻ സാമുവൽ ജെറോം. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരി യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കുമെന്നും സാമുവൽ ജെറോം പറഞ്ഞു.

2017ലാണ് യെമൻ പൗരൻ കൊല്ലപ്പെട്ടത്. 2018ല്‍ വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷ പ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി. നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വധശിക്ഷയ്ക്കെതിരായ അപ്പീൽ 2022ൽ തള്ളിയിരുന്നു.

Latest Stories

പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍; കിടിലന്‍ ലുക്കില്‍ ജഗതി, പുതിയ ചിത്രം വരുന്നു

എ വി റസല്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; 38 അംഗ ജില്ലാ കമ്മിറ്റില്‍ ആറു പുതുമുഖങ്ങള്‍

പലപ്പോഴും അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നിയിട്ടുണ്ട്, എനിക്കെതിരെ ഹേറ്റ് വരാനുള്ള കാരണം ഇത് തന്നെയാണ്: അനശ്വര രാജന്‍

ആരാധനാലയ നിയമത്തിൽ ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷികൾ സുപ്രീം കോടതിയിൽ പ്രത്യേക ഹർജികൾ നൽകിയേക്കും; ചർച്ചകൾ പുരോഗമിക്കുന്നു

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭയെത്തുമോ?; അതോ സുരേന്ദ്രന്‍ തുടരുമോ?; മാറ്റം വേണമെന്ന് ശഠിക്കുന്നവര്‍ക്കായി എംടി രമേശിന് മുന്നില്‍ സാധ്യത തുറക്കുമോ?

ആ ചെറുക്കൻ അനാവശ്യമായ ചൊറിച്ചിലാണ് നടത്തുന്നത്, വഴക്ക് ഉണ്ടാക്കിയതിന് അവനിട്ടുള്ള പണി കിട്ടുകയും ചെയ്തു; തുറന്നടിച്ച് ഗൗതം ഗംഭീർ

ജസ്പ്രീത് ബുംറ ചതിയൻ? ഉപയോഗിച്ചത് സാൻഡ് പേപ്പർ എന്ന് ഓസ്‌ട്രേലിയൻ ആരാധകർ; വിവാദത്തിൽ മറുപടിയുമായി അശ്വിൻ

"കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാൻ തന്നെയാണ്; അതിന് ഉത്തരവാദികളിൽ ഒരാൾ പിണറായിക്കൊപ്പം കാണുന്ന ഈ താടിക്കാരനും തൊപ്പിക്കാരനുമാണ്" വിവാദ പ്രസ്താവനയുമായി എപി അബുദുല്ലകുട്ടി

ആ വ്യക്തി പിന്നാലെ നടന്ന് അപമാനിക്കുന്നു, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ എന്റെ പേര് പറയുകയാണ്; തുറന്നടിച്ച് ഹണി റോസ്

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം