നരേന്ദ്ര മോദിയുടെ ദുര്‍ഭരണത്തില്‍ രാജ്യം മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നു: കെ. സുധാകരന്‍

നരേന്ദ്ര മോദിയുടെ ദുര്‍ഭരണത്തില്‍ രാജ്യം മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളും രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരികയാണെന്നും ഏതു നിമിഷവും തങ്ങളുടെ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടേക്കാം എന്ന ഭീതിദമായ അന്തരീക്ഷത്തില്‍ ജീവിക്കേണ്ടിവരുന്നവരുടെ അവസ്ഥ വാക്കുകളാല്‍ വിവരിക്കാന്‍ ആവാത്തതാണെന്നും സുധാകരന്‍ പറഞ്ഞു.

ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെയും ആരാധനാലയങ്ങള്‍ക്കെതിരെയും അവരുടെ സ്ഥാപനങ്ങള്‍ക്കെതിരെയും 2022ല്‍ മാത്രം ഏകദേശം 1800 ല്‍ അധികം ആക്രമണങ്ങളാണ് 21 സംസ്ഥാനങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച് ചുവരുകളില്‍ കരി കൊണ്ട് ‘ റാം ‘ എന്നെഴുതിയത് അടുത്തകാലത്താണ് . ഈ രീതിയില്‍ മതങ്ങളെ തമ്മില്‍ തെറ്റിച്ച് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള നിഗൂഢ ശ്രമങ്ങള്‍ നടക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ മൗനത്തിലാണ്.

രാജ്യത്ത് മതങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അതിനെ നിയന്ത്രിക്കുവാനും മതസൗഹാര്‍ദ്ദം പുന:സ്ഥാപിക്കാനും മുന്നില്‍ നിന്നവരാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ ഭരണകൂടങ്ങളും. എന്നാല്‍ ഉത്തരവാദിത്വരഹിതമായി പെരുമാറുന്ന മോദിയുടെ ഭരണകൂടം രാജ്യത്തിലെ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളരുവാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നു.ഏതു നിമിഷവും തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം , ഏതു നിമിഷവും തങ്ങളുടെ സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടേക്കാം എന്ന ഭീതിദമായ അന്തരീക്ഷത്തില്‍ ജീവിക്കേണ്ടിവരുന്നവരുടെ അവസ്ഥ വാക്കുകളാല്‍ വിവരിക്കാന്‍ ആവാത്തതാണ്.

ജീവന്റെയും സ്വത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടി ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രത്തില്‍ പ്രക്ഷോഭം നടത്തുകയാണ്. ഇന്ത്യയില്‍ സ്വസ്ഥമായി ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന ആ നിരാലംബ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്