കൊല്ലത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി; കുട്ടി എത്തിയത് തിരൂർ റെയിൽവെ സ്റ്റേഷനിൽ

കൊല്ലം ആവണീശ്വരത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടി തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചത്. റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് പെൺകുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു കുട്ടിയെ കാണാതായത്. വൈകിട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. വ്യാപക തിരച്ചിലിലായിരുന്നു കുന്നിക്കോട് പൊലീസ്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും വിവരമുണ്ടായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി താൻ തിരൂരിലെത്തിയെന്ന വിവരം വിളിച്ചറിയിച്ചത്.

Latest Stories

സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചു; സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവ് കാത്ത് ലോകം

ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടരുത്; കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല; ലോക്‌സഭാ മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ മുഖ്യമന്ത്രി

CT 2025: പാകിസ്ഥാൻ ക്രിക്കറ്റിന്റെ കാര്യത്തിൽ തീരുമാനമായി, താരങ്ങൾക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ

പുതിയ പോലീസ് മേധാവി; ആദ്യപേരുകാരനായി എംആര്‍ അജിത് കുമാര്‍; പിവി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ സര്‍ക്കാരിന്റെ നിര്‍ണായക നീക്കം

CT 2025: അവന്മാർ എന്നെ ടൂർണമെന്റിന് ശേഷം ഭീഷണിപ്പെടുത്തി, വീട് അന്വേഷിച്ച് വരെ അവർ വന്നു: വരുൺ ചക്രവർത്തി

ബൈക്ക് അപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍