കാസർഗോഡ് പൈവളിഗയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. 15കാരി പെൺകുട്ടി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാഴ്ച മുമ്പാണ് പെൺകുട്ടിയെ കാണാതായത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read more
പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായത് ഒരേയിടത്ത് നിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്.