മാമി തിരോധാനം: ഡ്രൈവർ രജിത്തിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി

കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മുഹമ്മദ് ആറ്റൂരിന്റെ (മാമി) ഡ്രൈവറായ എലത്തൂർ സ്വദേശി രജിത് കുമാറിനെയും ഭാര്യയെയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി. ഇരുവരും ഗുരുവായൂരിൽ മുറിയെടുത്തതായി പോലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായി. രജിത് കുമാറിനെയും ഭാര്യ തുഷാരയെയും ഇന്നലെ മുതലേ കാണാനില്ലെന്ന് പരാതി ഉണ്ടായിരുന്നു.

മാമി തിരോധാനത്തിൽ രണ്ട് തവണ രജിത്തിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. 2024 ഓഗസ്റ്റ് 21-നാണ് റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ മാമിയെ കാണാതായത്. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചിരുന്നത്. പിന്നീട് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കേസ് അന്വേഷണം ശരിയായ വഴിക്കല്ല പോകുന്നതെന്ന് ആരോപിച്ച് എംഎൽഎ പിവി അൻവർ രംഗത്ത് എത്തിയിരുന്നു.

Latest Stories

മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല, മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം; ഹർജി തള്ളി ഹൈക്കോടതി

നാലു ചാനലുകളെ അരിഞ്ഞു വീഴ്ത്തി ടിആര്‍പിയില്‍ ന്യൂസ് മലയാളം 24/7ന്റെ കുതിപ്പ്; മാതൃഭൂമിക്ക് വന്‍ ഭീഷണി; ഒന്നാംസ്ഥാനം നിലനിര്‍ത്തി ഏഷ്യനെറ്റ് ന്യൂസ്; ഏറ്റവും പിന്നില്‍ മീഡിയ വണ്‍

രോഹിത് ആരാധകർക്ക് നിരാശയുടെ അപ്ഡേറ്റ്, ഇത് വിരമിക്കൽ സൂചനയോ എന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ

ഒമാനിൽനിന്ന് മയക്കുമരുന്നുമായി കേരളത്തിൽ എത്തിയ മൂന്നംഗ സംഘം പിടിയിൽ; പിടികൂടിയത് വീര്യം കൂടിയ എംഡിഎംഎ

വിദ്വേഷത്തിന്റെ വെറുപ്പ് മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ...: രാഹുല്‍ മാങ്കൂട്ടത്തില്‍

'അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, അമിത ആവേശം കാണിക്കരുത്'; കോൺഗ്രസ് എംപിക്കെതിരെ ഗുജറാത്ത് പൊലീസിട്ട എഫ്ഐആർ റദ്ദാക്കി സുപ്രീംകോടതി

സ്വര്‍ണ്ണവില സര്‍വകാല റെക്കാര്‍ഡില്‍; 916 സ്വര്‍ണം പവന് വില 840 രൂപ വര്‍ധിച്ച് 66270

മ്യാൻമറിൽ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 7.7, തായ്‌ലന്‍ഡിലും പ്രകമ്പനം

ഇനി ഞങ്ങളുടെ ഊഴം, മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍ ഇന്ത്യയിലേക്ക്; തയാറെടുപ്പുകള്‍ ആരംഭിച്ചുവെന്ന് റഷ്യ; ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറാക്കും

മലപ്പുറത്ത് ലഹരി ഉപയോഗത്തിലൂടെ 10 പേർക്ക് എച്ച്ഐവി പടർന്ന സംഭവം; വളാഞ്ചേരിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്