പയ്യോളിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി

കോഴിക്കോട് പയ്യോളിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. ആലുവ പൊലീസാണ് നാല് വിദ്യാർത്ഥികളെയും കണ്ടെത്തിയത്. ആലുവയിലെ ലോഡ്ജിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികളെ ആയിരുന്നു കാണാതായത്.

സംഭവത്തിൽ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. കുട്ടികൾ എന്തിനാണ് ആലുവയിലെത്തിയതെന്നോ തുടർന്നും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

പയ്യോളി അങ്ങാടിയിലെ ചെരിച്ചിൽ പള്ളിയിലെ മദ്രസ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കാണാതായത്. പള്ളിയിൽ താമസിച്ച് ഖുർആൻ പഠനവും സ്കൂൾ പഠനവും നടത്തി വരികയായിരുന്നു. വൈകിട്ട് നാലരയോടെയാണ് ഇവരെ കാണാതായ വിവരമറിയുന്നത്.

Latest Stories

'ശ്വാസകോശത്തിന്‍റെ പുറത്ത് വെള്ളം കെട്ടുന്ന അവസ്ഥയിൽ ആശങ്ക'; ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരും

ഉണ്ണി മുകുന്ദന്‍ ഇനി കൊറിയ ഭരിക്കും; 'ബാഹുബലി'ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി 'മാര്‍ക്കോ'

BGT 2025: ഷോക്കിങ് ന്യൂസ്, ആ കടുത്ത തീരുമാനം സെലെക്ടർമാറെ അറിയിച്ച് രോഹിത്; സിഡ്‌നിയിൽ ഇന്ത്യയെ നയിക്കുക ആ താരം

ഞെട്ടിച്ച് സഞ്ജുവിന്റെ ഭാര്യ, ഇതിനെക്കാൾ വലിയ പ്രചോദനം ഇനി കിട്ടാനില്ല; ട്രാൻസ്ഫർമേഷൻ അറ്റ് പീക്ക് കണ്ട് ഞെട്ടി ആരാധകർ

ധനമന്ത്രി പറഞ്ഞത് കള്ളം; വീണ വിജയന് സേവന നികുതി രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നെന്ന് മാത്യു കുഴല്‍നാടന്‍

'നിക്ഷേപം നിയമം പാലിച്ച്, ബിസിനസിൽ ലാഭവും നഷ്ടവും ഉണ്ടാകും'; കെഎഫ്സിയിലെ കോടികളുടെ അഴിമതിയാരോപണത്തിൽ വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി

മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന, സജൻ പ്രകാശിന് അർജുന; സ്വതന്ത്ര ഇന്ത്യയില്‍ ഖേൽരത്ന നേടുന്ന ആദ്യ വനിതാ കായികതാരമായി മനു

" മെസിയും റൊണാൾഡോയും അല്ല, ലോകത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ് "; ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ വൈറൽ

ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ vs ‘മിസ്റ്റർ ഫിക്സ്-ഇറ്റ് ഉടക്ക്’, രോഹിത് നായകൻ എന്ന നിലയിൽ പോരാ എന്ന് താരം; ആ സ്ഥാനത്തിന് കൂട്ടയടി

ഉപേക്ഷിച്ചിട്ടില്ല.. കൈയ്യടിക്കണം ഈ ധീരതയ്ക്ക്; ഇനി ഏട്ടന്‍ വാഴും 2025