അരിക്കൊമ്പനെ മയക്കുവെടി വെച്ചു

ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അരിക്കൊമ്പനെ മയക്കുവെടി വെച്ച് ദൗത്യ സംഘം. സിമന്റ് പാലത്തിൽ വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് മയക്കുവെടി വെച്ചത്.

വെടിയേറ്റ ആന അൽപദൂരം ഓടി മാറിയതായാണ് വിവരം.വനത്തിലേക്ക് മാറി നിൽക്കുന്ന ആന മയങ്ങിയോ എന്നുള്ള കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാൽ ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് അധികൃതർ.

Read more

ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആന മയങ്ങിയെന്ന് ഉറപ്പായാൽ പരിശോധിക്കുവാൻ ആനിമൽ ആംബുലൻസ്, മെരുക്കാൻ കുങ്കി ആനകൾ, ആനയെ കൊണ്ടു പോകുവാനുള്ള ലോറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥലത്ത്  ഒരുക്കിയിട്ടുണ്ട്.