ചോദ്യം ചെയ്യലിനെത്തിയില്ല; തുഷാര്‍ വെള്ളാപ്പള്ളിക്കും അമൃത ആശുപത്രി ഡോക്ടര്‍ക്കും എതിരെ ലുക്കൗട്ട് നോട്ടീസ്; നടപടി കടുപ്പിച്ച് തെലുങ്കാന പൊലീസ്

ഓപ്പറേഷന്‍ താമരയിലൂടെ തെലുങ്കാന സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചെന്ന കേസില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. അമൃത ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ ജഗ്ഗു സ്വാമിക്കെതിരെയും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ടിആര്‍എസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ്. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

ഹൈദരാബാദിലെ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലെത്താനായിരുന്നു നിര്‍ദേശം. ഓപ്പറേഷന്‍ താമര ചര്‍ച്ചയ്‌ക്കെത്തി അറസ്റ്റിലായ മൂന്ന് ഏജന്റുമാരും സംഭാഷണങ്ങളില്‍ പലതവണ പേരാവര്‍ത്തിച്ചതാണു തുഷാറിനെയും ബി.എല്‍. സന്തോഷിനെയും ജഗു സ്വാമിയെയും വിളിപ്പിക്കാനുള്ള കാരണം. അറസ്റ്റിലായ മൂന്നുപേരെയും അഹമ്മദാബദിലിരുന്ന് തുഷാറാണു നിയന്ത്രിച്ചതെന്ന് ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടു മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു തന്നെ ആരോപിച്ചിരുന്നു. തൊട്ടടുത്ത ദിവസം പണം വാഗ്ദാനം ചെയ്ത, ജഗു സാമിയെ തേടി പൊലീസ് ഇടപ്പള്ളിയിലെ ആശുപത്രിയില്‍ റെയ്ഡ് നടത്തി. ഇതിനു പിറകെയാണു തുഷാറിനു നോട്ടിസ് അയച്ചത്.കേസ് സിബിഐയ്ക്കു കൈമാറണെന്ന ബി.ജെ.പി. ആവശ്യം കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി തള്ളിയിരുന്നു.

തെലങ്കാന ഭരിക്കുന്ന ടി.ആര്‍.എസിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കി ഭരണം പിടിക്കാനുള്ള ശ്രമമാണ് തന്ത്രപരമായ നീക്കത്തിലൂടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തകര്‍ത്തത്. ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളുടെ തെളിവുകള്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍) പുറത്തുവിട്ടിരുന്നു. ടി.ആര്‍.എസ് എം.എല്‍.എമാരെ കാലുമാറ്റാന്‍ തുഷാര്‍ വെള്ളാപ്പളി നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതുവെന്നാണ് കെ.സി.ആര്‍ ആരോപിച്ചത്. നാല് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ചുക്കാന്‍ പിടിച്ചത് തുഷാറാണെന്നാണ് പ്രധാന ആരോപണം.

ഒരു എം.എല്‍.എക്ക് നൂറുകോടി എന്നതായിരുന്നു തുഷാറിന്റെ സംഘത്തിന്റെ വാഗ്ദാനം. ഇങ്ങനെ എം.എല്‍.എമാര്‍ക്ക് പണം നല്കുന്നതിന്റ ദൃശ്യങ്ങളാണ് ചന്ദ്രശേഖര റാവു പുറത്തുവിട്ടിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളി എം.എല്‍.എമാരെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതില്‍ പ്രധാനം. എന്നാല്‍, ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി രംഗത്ത് വന്നിരുന്നു.

Latest Stories

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍