കേരളത്തിലെ 75 എംഎല്‍എമാരുടെ ആസ്തിയില്‍ വന്‍വര്‍ദ്ധനയെന്നും 96 ക്രിമിനലുകള്‍ നിയമസഭാംഗങ്ങളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുനന്ത്.
എംഎല്‍എമാരുടെ ശരാശരി ആസ്തികളില്‍ 54% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. . 2016-ല്‍ എംഎല്‍എമാരുടെ ശരാശരി ആസ്തി 2.36 കോടി രൂപയായിരുന്നു. 2021-ല്‍ ഇത് 3.64 കോടിയായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമസഭാംഗങ്ങളില്‍ എംഎല്‍എമാരില്‍ 75പേര്‍ കോടീശ്വരന്മാരാണ്.
64 കോടിയിലേറെരൂപയുടെ ആസ്തിയുമായി ഒന്നാമന്‍ പിവി അന്‍വറാണ്. മാത്യു കുഴല്‍നാടനാണ് രണ്ടാംസ്ഥാനത്ത്. 34 കോടിയാണ് മാത്യുവിന്റെ ആസ്ഥി. 27 കോടിയുടെ ആസ്ഥിയുള്ള മാണി സി കാപ്പനാണ് കോടിപതികളില്‍ മൂന്നാമന്‍. 27 കോടി രൂപമാണ് പാല എംഎല്‍എയുടെ ആസ്ഥി.
പിപി സുമോദാണ് കുറവ് ആസ്തിയുള്ള എംഎല്‍എമാരില്‍ ഒന്നാമന്‍. ഒമ്പത് ലക്ഷം രൂപയാണ് സുമോദിന്റെ ആസ്ഥി. പിന്നില്‍നിന്നു രണ്ടാമതുള്ള കോവൂര്‍ കുഞ്ഞുമോന് 11 ലക്ഷത്തിന്റെ ആസ്ഥിയാണുള്ളത്. എം.എസ്. മൂന്നാം സ്ഥാനത്തുള്ള അരുണ്‍കുമാറിനു 12 ലക്ഷത്തിലേറെ വരുമാനമാണ് ഉള്ളത്.
അതേസമയം, സംസ്ഥാനത്തെ നിയമസഭാംഗങ്ങളില്‍ 96 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), കേരള ഇലക്ഷന്‍ വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 140 എംഎല്‍എമാരില്‍ 71 ശതമാനമാണിത്. 37 പേര്‍ക്കെതിരേ അഞ്ചുവര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റാരോപിതരാണ്.
സിപിഎം നിയമസഭാംഗങ്ങളില്‍ 44 പേര്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ട്. കോണ്‍ഗ്രസിന്റെ 20, സിപിഐയുടെ ഏഴ്, മുസ്ലിം ലീഗിന്റെ 12, കേരളാ കോണ്‍ഗ്രസി(എം)ന്റെ മൂന്ന്, മറ്റ് കേരളാ കോണ്‍ഗ്രസുകളുടെ നാല്, ആര്‍.എസ്.പിയുടെയും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെയും ഒന്നുവീതം എംഎല്‍എമാര്‍ ആറ് സ്വതന്ത്ര എംഎല്‍എമാരില്‍ നാലുപേരും ക്രിമിനല്‍ കേസ് പ്രതികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.