നവകേരള സദയിൽ യുഡിഎഫ് പ്രവര്‌ത്തകർ പങ്കെടുക്കുന്നവെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് എംഎം ഹസൻ. മുഖ്യമന്ത്രിക്കൊപ്പം ചായ കുടിക്കാൻ പോയാലും യുഡിഎഫ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഹസസൻ പറഞ്ഞു.ഏത് ഭാഗ്യാന്വേഷികൾ പോയാലും പടിക്ക് പുറത്ത്. ഒന്നോ രണ്ടോ പേർ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു.
ഒന്നോ രണ്ടോ പേർ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരുടെ പുറകെയും പോകുന്നവരാണ് പോയിട്ടുള്ളത്. അടിച്ചാൽ തിരിച്ചടിക്കും എന്നും ഹസൻ പ്രതികരിച്ചു. അതേ സമയം പ്രതിഷേധങ്ങൾക്കിടയിലും നവ കേരള സദസ്സ് തിരുവനന്തപുരം ജില്ലയിൽ പര്യടനം തുടരുകയാണ്.
. നാല് നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. അരുവിക്കര , കാട്ടാക്കട , നെയ്യാറ്റിൻകര, പാറശാല നിയോജക മണ്ഡലങ്ങളിൽ ഇന്ന് നവകേരള സദസ് നടക്കും.രാവിലെ കാട്ടാക്കട തൂങ്ങാമ്പാറ കാളിദാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തോടെയാണ് ഇന്നത്തെ പര്യടനം ആരംഭിക്കുക. വിവിധ സ്ഥലങ്ങളിൽ ഇന്നും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഉണ്ടാകും.