തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയും എന്ന് എം.എം മണി; നല്ല വെളുത്ത ആള്‍ പറഞ്ഞതുകൊണ്ട് കാര്യമാക്കുന്നില്ലെന്ന് തിരിച്ചടി

കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്ന് എം.എം. മണി. നിയമസഭയിലാണ് മണിയുടെ വിവാദ പരമര്‍ശം. എന്നാല്‍, മണിയുടെ നിറം നല്ല വെളുത്തതായതുകൊണ്ട് തനിക്ക് ഈ പരാമര്‍ശം സാരമില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

നിയമസഭയില്‍ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ സംസാരിക്കുമ്പോഴാണ് മണി തിരുവഞ്ചൂരിനെതിരെ തിരിഞ്ഞത്.നേരത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച തിരുവഞ്ചൂര്‍ പോലീസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസാരിച്ച മണി, തിരുവഞ്ചൂരിനെ വിമര്‍ശിക്കുകയായിരുന്നു. ഇതോടെ ക്രമപ്രശ്നം ഉന്നയിച്ച് തിരുവഞ്ചൂര്‍ എഴുന്നേറ്റു.

മണിയുടെ വാക്കുകള്‍ അതിരു കടക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. എനിക്ക് കറുത്തനിറമാണെന്ന്. അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതുകൊണ്ട് ഞാന്‍ അതേക്കുറിച്ച് തര്‍ക്കിക്കുന്നില്ല, എന്നായിരുന്നു മണിയുടെ പരാമര്‍ശത്തിന് തിരുവഞ്ചൂരിന്റെ മറുപടി. മണിയുടെ പരാമര്‍ശങ്ങള്‍ സഭയിലെ രേഖകളില്‍നിന്ന് നീക്കംചെയ്യണമെന്നും തിരുവഞ്ചൂര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്