'സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തും'; രാജേന്ദ്രന് മറുപടിയുമായി എം.എം മണി

ഇടുക്കി ദേവികുളം തിരഞ്ഞെടുപ്പ് വിവാദത്തില്‍ എസ്. രാജേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സമിതിയംഗം എംഎം മണി. പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന രാജേന്ദ്രന്റെ പ്രതികരണത്തിന് റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് എം.എം. മണി ചോദിച്ചു. രാജേന്ദ്രന്‍ എം.എല്‍.എ ആയത് സംവരണത്തിന്റെ ആനുകൂല്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് രാജേന്ദ്രന്‍ മൂന്ന് തവണ എം.എല്‍.എയായി ഞെളിഞ്ഞ് നടന്നത്. രാജേന്ദ്രന്‍ ബ്രാഹ്‌മണന്‍ ആയത് കൊണ്ട് സ്ഥാനാര്‍ത്ഥിയായതല്ല. എസ്.സി വിഭാഗത്തില്‍ പെട്ട ആളായത് കൊണ്ടാണ് സ്ഥാനാര്‍ഥി ആക്കിയത്. സംവരണ സീറ്റില്‍ ജാതി നോക്കിയാണ് സ്ഥാനാര്‍ത്ഥിയെ തീരമാനിക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ രാജേന്ദ്രനെതിരെ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വരുമെന്നും എം.എം.മണി മുന്നറിയിപ്പ് നല്‍കി.

ദേവികുളത്ത് ജാതി വിഷയം ചര്‍ച്ചയാക്കിയത് താനല്ല പാര്‍ട്ടി ആണെന്നായിരുന്നു രാജേന്ദ്രന്റെ ആരോപണം. ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടിയില്ലെന്ന് പാര്‍ട്ടി പറയുന്നു. പാര്‍ട്ടി കമ്മീഷന്റെ പല കണ്ടെത്തലുകളും ശരിയല്ല. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാലങ്ങളായി ചിലര്‍ ശ്രമിച്ചിരുന്നു. തനിക്കെതിരെ പ്രവര്‍ത്തിച്ചത് ആരെന്ന് കാലം തെളിയിക്കും എന്നും രാജേന്ദ്രന്‍ പറഞ്ഞു.

ദോവികുളം തിരഞ്ഞെടുപ്പ് വീഴ്ച ചൂണ്ടിക്കാട്ടി രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാണിച്ചില്ല, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു, ജാതിയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കി തുടങ്ങിയവയാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പുറത്താക്കല്‍ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും, രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയെന്നും രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം