'സിപിഎം- ബിജെപിയുമായി ധാരണയുണ്ടാക്കി'; ആരോപണം നട്ടാൽ കുരുക്കാത്ത നുണയെന്ന് എംഎം വർഗീസ്

കരുവന്നൂർ കേസിൽ സിപിഐഎം- ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന കോൺഗ്രസിന്റെ ആരോപണം നട്ടാൽ കുരുക്കാത്ത നുണയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ്. കള്ളക്കേസുകൾ നിരവധി നേരിട്ട് വളർന്നുവന്ന പ്രസ്ഥാനമാണ് സിപിഐഎമ്മെന്നും ഇഡിയെ കണ്ടാൽ പേടിച്ച് പാർട്ടി മാറുന്ന പാരമ്പര്യം കോൺഗ്രസിന്റേതാണെന്നും എംഎം വർഗീസ് പറഞ്ഞു.

സംസ്ഥാനത്ത് ഇടതുപക്ഷസർക്കാരാണ് കേന്ദ്രനയങ്ങൾക്ക് ബദലായ നയങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളത്. കേന്ദ്രനിലപാടുകളെ വെള്ളപൂശി സംസ്ഥാന ദ്രോഹത്തിനു കൂട്ടുനിൽക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാർ. ഇങ്ങനെയുള്ള കോൺഗ്രസ് ഇടതുപക്ഷത്തിനെതിരേ ബിജെപി ബന്ധം ആരോപിച്ചാൽ ജനം അത് പുച്ഛിച്ചുതള്ളുമെന്നും എംഎം വർഗീസ് കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഡോ. ടിഎന്‍ സരസുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ കൈവശമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഇതില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു.

Latest Stories

IND VS AUS: അങ്ങനെ ആകാശ് ചോപ്ര ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു; കൈയടിച്ച് ആരാധകർ

വഖഫിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം ജനതയോട് കാണിച്ചത് അനീതി; സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെസിബിസി അധ്യക്ഷന്‍

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്