മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്, ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചിയിൽ മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ്. യുവതികള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ടിനെ ചോദ്യം ശേഷമാണ് പൊലീസിന്റെ പ്രതികരണം. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആവശ്യമെങ്കിൽ റോയിയെ വീണ്ടും വിളിപ്പിക്കും. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് റോയി വയലാട്ടിന് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഡിവിആറുമായി ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടം 91 പ്രകാരമാണ് നോട്ടിസ് നൽകിയത്. റോയി എത്താത്തതിനെ തുടർന്ന് അറസ്റ്റുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് ഇന്ന് രാവിലെ 10.30ന് എസിപി ഓഫീസിൽ ഹാജരായത്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് അദ്ദേഹം പൊലീസിന് മുന്നിൽ ഹാജരാക്കി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

റോയി നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകളിൽ ഒരെണ്ണം റോയി പൊലീസിന് കൈമാറിയിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദുരൂഹമായി ഒന്നുമില്ലെന്ന് എസിപി വൈ നിസാമുദ്ദീന്‍ പറഞ്ഞു. അസിസ്റ്റൻ്റ് കമ്മീഷണർ നിസാമുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

അതേസമയം അപകടത്തിൽ മരിച്ച അൻസി കബീറിന്‍റെ അച്ഛൻ അബ്ദുൽ കബീറു൦ ബന്ധുക്കളു൦ കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യ൦. പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമേ പ്രതികരിക്കുവെന്ന് ബന്ധുക്കൾ അറിയിച്ചു.

Latest Stories

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ