'മോദി ഒരു ശരി ചെയ്തു, റഷ്യയിൽ നിന്ന് ക്രൂഡ്ഓയിൽ വാങ്ങാനുള്ള നിലപാട് ശരിയായത്'; ജോൺ ബ്രിട്ടാസ്

പ്രധാനമന്ത്രി നരേന്ദ മോദിയേയും കോൺഗ്രസ് നേതാവ് ശശി തരൂരിനേയും പുകഴ്ത്തിയിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് മോദി തുടർന്നത് ശരിയായ നിലപാടായിരുന്നു. പല തെറ്റു ചെയ്യുമ്പോൾ മോദി ഒരു ശരി ചെയ്തു. അതാണ്‌ പറഞ്ഞത്. റഷ്യയെ ഉപരോധിക്കല്ലെന്ന് സിപിഎം മുമ്പ് പറഞ്ഞപ്പോൾ തരൂർ പരിഹസിച്ചതാണ്. ഇപ്പോൾ തരൂർ നിലപാട് മാറ്റി, അതാണ് തുറന്നു കാട്ടിയതെന്നും ബ്രിട്ടാസ് പറഞ്ഞു.

അമേരിക്കൻ വിധേയത്വത്തിൻറെ കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടെന്നും ബ്രിട്ടാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിന്റ പ്രസ്താവനയെ പിന്തുണച്ച് ഇന്നലെയാണ് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് രംഗത്തെത്തിയത്.

പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതു പാർട്ടികൾ മുൻപ് പറഞ്ഞിരുന്നു. ശശി തരൂർ അഭിനന്ദിക്കേണ്ടത് ഇടതു പാർട്ടികളെയാണ്. പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ശശി തരൂർ കോൺഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.

Latest Stories

IPL 2025: രാജസ്ഥാൻ അല്ല ശരിക്കും ഇത് സഞ്ജുസ്ഥാൻ, റെക്കോഡ് പുസ്തകത്തിൽ ഇടം നേടി മലയാളി താരം; സഹതാരങ്ങളെക്കാൾ ബഹുദൂരം മുന്നിൽ

ഇടതു പാര്‍ട്ടികള്‍ ഭാരത സംസ്‌കാരത്തെ തകര്‍ക്കുന്നു; ഹിന്ദു ഐക്യവേദി അധ്യക്ഷനായ ശേഷം ആദ്യ വിളിച്ചത് സഹോദരന്‍ സമ്പത്തിനെ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് എ. കസ്തൂരി

അമേരിക്കയുടെ ഉന്മാദദേശീയതയും സ്ഫോടനാത്മകമായ അന്താരാഷ്ട്രസാഹചര്യങ്ങളും

വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി

കുഞ്ചാക്കോ ബോബന്‍ പറഞ്ഞതില്‍ വസ്തുതയുണ്ട്.. കാശ് മുടക്കുന്ന നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് തന്റേടം ഉണ്ടാകണം, അല്ലാതെ മീഡിയയിലൂടെ മലര്‍ന്നു കിടന്നു തുപ്പരുത്: വിനയന്‍

ഇംപീച്ച്‌മെന്റ് തള്ളി കോടതി; ദക്ഷിണ കൊറിയയുടെ ഹാൻ ഡക്ക്-സൂ ആക്ടിംഗ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റു

ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

IPL 2025: വിക്കറ്റ് കീപ്പർ അല്ലെങ്കിൽ ഞാൻ ഉപയോഗശൂന്യൻ ആണ്, അവിടെ എനിക്ക്...; വമ്പൻ വെളിപ്പെടുത്തലുമായി ധോണി

സൂരജ് വധക്കേസ്; 'ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് ഞങ്ങൾ കാണുന്നില്ല, അപ്പീൽ പോകും'; എംവി ജയരാജൻ

അന്ന് ഡേവിഡ് വാർണർ ഇന്ന് വിഘ്‌നേഷ് പുത്തൂർ, സാമ്യതകൾ ഏറെയുള്ള രണ്ട് അരങ്ങേറ്റങ്ങൾ; മലയാളികളെ അവന്റെ കാര്യത്തിൽ ആ പ്രവർത്തി ചെയ്യരുത്; വൈറൽ കുറിപ്പ് വായിക്കാം