'കേരളത്തില്‍ രണ്ടക്കമെന്ന് മോദി പറഞ്ഞത് രണ്ട് പൂജ്യമാണ്'; ശശി തരൂര്‍

കേരളത്തില്‍ രണ്ടക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞത് രണ്ട് പൂജ്യമാണെന്ന് എംപിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍. ഒരു സംസ്ഥാനത്തും ബിജെപിക്ക് സീറ്റ് കൂടുതല്‍ ലഭിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ആത്മാവിന് വേണ്ടിയുള്ള സംഘര്‍ഷമാണെന്നും തരൂർ പറഞ്ഞു.

ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലെത്തിയിട്ട് കൂടുതല്‍ ഒന്നും ചെയ്യാനില്ല, അവരെ അങ്ങോട്ട് വിടുന്നത് വെറും വേസ്റ്റാണ്. ബിജെപിയും അവര്‍ക്ക് എതിര് നില്‍ക്കുന്നവരും തമ്മിലുള്ള മത്സരമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. തരൂര്‍ പറഞ്ഞു. കേന്ദ്ര വിഷയങ്ങളില്‍ സിപിഎമ്മിന്‌ പ്രസക്തിയില്ലെന്നും തരൂർ പറഞ്ഞു.

മതേതരത്വം വെറും മുദ്രാവാക്യമല്ല. കേരളം ഇതിന്റെ മാതൃകയാണ്. കേരളത്തെപ്പോലെ ഭാരതവുമാകണം. ഹിന്ദുരാഷ്ട്രം കൊണ്ടുവരലാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ ശബ്ദമായി പാര്‍ലമെന്റില്‍ മാറുമെന്നും തരൂര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎയില്‍ നിന്ന് പുറത്താക്കിയ പാര്‍ട്ടികളെ ഇപ്പോള്‍ ബിജെപി കെഞ്ചിവിളിക്കുകയാണ്. 400 പോയിട്ട് 300 സീറ്റ് പോലും ഇത്തവണ അവര്‍ക്ക് കിട്ടില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത വളരെക്കുറവാണ്. 2004ലെ ഫലം ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.

Latest Stories

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട്; കേരളം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന് ആക്ഷേപം

രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ല; ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് തരൂരെന്ന് ബിനോയ് വിശ്വം

കോഴിക്കോട് നഗരം സ്തംഭിച്ചു, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

കോഴിക്കോട് ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം; ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും സ്ഥലത്തെത്താന്‍ കളക്ടറുടെ നിര്‍ദ്ദേശം

നേപ്പാളില്‍ ഒളിവിലിരുന്ന് ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമണങ്ങള്‍; ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

RR VS PBKS: ഇങ്ങനെ ആണെങ്കിൽ ഇന്ത്യൻ ടീമിൽ നിന്ന് നീ ഉടനെ പുറത്താകും; വീണ്ടും ഫ്ലോപ്പായി സഞ്ജു സാംസൺ; താരത്തിനെതിരെ വൻ ആരാധകരോഷം

ട്രംപിന്റെ ഉപദേശക സമിതിയില്‍ പുതിയതായി നിയമിച്ചത് 'ലഷ്‌കര്‍ ഇ തൊയ്ബ' ബന്ധമുള്ളവരെ, ഇസ്മായിലിന് കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്ക്; അല്‍ഖ്വയ്ദയുടെ 'ആഗോള ഭീകരന്‍', യുഎസ് സൈന്യം തടവിലാക്കിയ അല്‍ ഷാരയ്ക്കും കൈകൊടുത്ത് ട്രംപ്

RR VS PBKS: വെടിക്കെട്ട് എന്ന് പറഞ്ഞാൽ ഇതാണ് ചേട്ടന്മാരെ; പഞ്ചാബിനെതിരെ വൈഭവന്റെ സംഹാരതാണ്ഡവം

RR VS PBKS: ഒറ്റ മത്സരം കൊണ്ട് സഞ്ജുവും സംഘവും സ്വന്തമാക്കിയത് വമ്പൻ റെക്കോഡ്; സംഭവം ഇങ്ങനെ

പാര്‍ട്ടിയ്ക്ക് വിധേയനാകണം, പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍