'ഇടുക്കിയെ മിടുക്കിയാക്കാൻ മോഹന്‍ലാലും'; ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി വിശ്വശാന്തി ഫൗണ്ടേഷന്‍

ഇടുക്കി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുടെ ഭാഗമായി നടൻ മോഹൻലാൽ. മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്‍, ഇവൈജിഡിഎസ് എന്നിവര്‍ സംയുക്തമായാണ് പദ്ധതിയുമായി സഹകരിക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് പ്രോയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

2023 ഡിസംബറില്‍ നടത്തിയ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി കോണ്‍ക്ലേവിനെ തുടര്‍ന്നാണ് ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ സഹകരിച്ച് തുടങ്ങുന്നത്. സ്‌കില്‍ ഡവലപ്പ്മെന്റ്, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍, ഗ്രാമീണ പഠന കേന്ദ്രങ്ങള്‍, മാനസിക ആരോഗ്യ പരിപാടികള്‍, കരിയര്‍ ഗൈഡന്‍സ്, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിവിധ മേഖലകളിലാണ് ഇടുക്കി ഒരു മിടുക്കി’ പദ്ധതി പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

News18 Malayalam

News18 Malayalam

News18 Malayalam

അതേസമയം ഇന്നലെ തൊടുപുഴയിൽ നടന്ന ചടങ്ങിൽ വയോജനങ്ങള്‍ക്കുള്ള ഡയപ്പറുകള്‍, അഞ്ചുരുളിയില്‍ തയ്യാറാക്കിയ ലൈബ്രറിയുടെ താക്കോല്‍ ദാനം എന്നിവ മോഹൻലാൽ നിര്‍വഹിച്ചു. ഇവൈജിഡിഎസിന്റെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കൗമാരക്കാർക്കുള്ള ഡയപ്പർ വിതരണം നടത്തിയാണ്. കൂടാതെ, ഫൗണ്ടേഷൻ പുതുതായി നിർമിച്ച പബ്ലിക് ലൈബ്രറിയുടെ താക്കോൽ സബ് കളക്ടർ ഡോ. അരുൺ നായർ ഐഎഎസിനൊപ്പം ജില്ലാ കളക്ടർ ഷീബ ജോർജ്ജ് ഐഎഎസിന് കൈമാറുകയും ചെയ്തു.

‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിക്ക് വിവിധ എന്‍ജിഓ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് മേഖല എന്നിവിടങ്ങളില്‍ നിന്നുമുള്ള സഹായം തുടര്‍ന്നും ആവശ്യമുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു. പരിപാടിയില്‍ ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, ഇവൈജിഡിഎസ് ഹെഡ് വിനോദ്, വിശ്വശാന്തി മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി, വിശ്വശാന്തി ഡാറ്റാറക്ടര്‍ സജീവ് സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more