നിമിഷ പ്രിയയുടെ മോചനം; നേതൃത്വം വഹിക്കാന്‍ സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജി കുര്യന്‍ ജോസഫ്

യെമനില്‍ വധശിക്ഷയക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനദൗത്യത്തിന് നേതൃത്വം വഹിക്കാന്‍ സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ബ്ലഡ്മണി നല്‍കി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി മരിച്ച യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുംടുംബവുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് കുര്യന്‍ ജോസഫ് മധ്യസ്ഥത വഹിക്കും.

അതേ സമയം ജയിലില്‍ കഴിയുന്ന നിമിഷയെ കാണാന്‍ അനുമതി തേടി അമ്മയും എട്ടു വയസ് പ്രായമുള്ള മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. സേവ് നിമിഷ ആക്ഷന്‍ കൗണ്‍സിലിലെ നാല് പേരും ഇവര്‍ക്കൊപ്പം പോകാന്‍ അനുമതി തേടിയിട്ടുണ്ട്.

അനുമതി ലഭിക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തെ കാണുമെന്നും മാപ്പ് അപേക്ഷിക്കുമെന്നും അമ്മ പറഞ്ഞിരുന്നു. നിമിഷപ്രിയയെ രക്ഷിക്കാന്‍ നേരിട്ട് ഇടപെടല്‍ നടത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നിമിഷയുടെ അമ്മയും മകളും യെമനിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. മരിച്ച യെമന്‍ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്ക് സഹായം നല്‍കാമെന്നും യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആദ്യം ബന്ധുക്കള്‍ മുഖേന ഒത്തുതീര്‍പ്പ് നടക്കട്ടെ എന്നറിയിച്ചു കൊണ്ട് ഡല്‍ഹി ഹൈക്കോടതി ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി തള്ളി. ബന്ധുക്കള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് നടപടിയില്‍ തടസം ഉണ്ടാകുകയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. തുടര്‍ച്ചയായ പീഡനം സഹിക്കാന്‍ കഴിയാതെ യെമന് പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്.

യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ